റാവല്‍പിണ്ടി: പാകിസ്ഥാനെതിരായ രണ്ടാം ഏകദിനത്തില്‍ സിംബാബ്‌വെ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ സിംബാബ്‌വെ ക്യാപ്റ്റന്‍ ചമു ചിബാബ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഏദദിനം കളിച്ച ടീമില്‍ നിന്ന് മാറ്റമില്ലാതെയാണ് സിംബാബ്‌വെ ഇറങ്ങുന്നത്. പാകിസ്ഥാന്‍ ടീമില്‍ രണ്ട് മാറ്റമുണ്ട്. ഹാരിസ് സൊഹൈല്‍, വഹാബ് റിയാസ് എന്നിവര്‍ പുറത്ത് പോയി. ഹൈദര്‍ അലി, മുഹമ്മദ് മുസ എന്നിവരാണ് പകരക്കാര്‍. 

പാകിസ്ഥാന്‍: ഇമാം ഉള്‍ ഹഖ്, ആബിദ് അലി, ബാബര്‍ അസം, ഹൈദര്‍ അലി, മുഹമ്മദ് റിസ്‌വാന്‍ (വിക്കറ്റ് കീപ്പര്‍, ഇഫ്തികര്‍ അഹമ്മദ്, ഫഹീം അഷ്‌റഫ്, ഇമാദ് വസീം, മുഹമ്മദ് മുസ, ഹാരിസ് റൗഫ്, ഷഹീന്‍ അഫ്രീദി. 

സിംബാബ്‌വെ: ബ്രയാന്‍ ചാരി, ചാമു ചിബാബ, ക്രെയ്ഗ് ഇര്‍വിന്‍, ബ്രന്‍ഡന്‍ ടെയ്‌ലര്‍ (വിക്കറ്റ് കീപ്പര്‍), സീന്‍ വില്യംസ്, വെസ്ലി മധേവേരെ, സികന്ദര്‍ റാസ, ടെന്‍ഡൈ ചിസോറൊ, കാള്‍ മുംബ, റിച്ചാര്‍ഡ് ഗറാവ, ബ്ലസിംഗ് മുസരബാനി. 

മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ ആദ്യ മത്സരം പാകിസ്ഥാന്‍ ജയിച്ചിരുന്നു. 26 റണ്‍സിനായിരുന്നു ആതിഥേയരുടെ ജയം. ഇന്ന് ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം. മൂന്ന് ടി20 മത്സരങ്ങളും പരമ്പരയിലുണ്ട്.