ലണ്ടന്‍: വിക്കറ്റ് കീപ്പര്‍മാരുടെ പ്രധാന ആയുധങ്ങളിലൊന്നാണ് സ്റ്റംമ്പിംഗ്. മഹേന്ദ്ര സിംഗ് ധോണിയെ പോലെ ബാറ്റ്സ്മാന് അല്‍പം ഒന്ന് പിഴച്ചാല്‍ ക്ഷണനേരം കൊണ്ട് വിക്കറ്റ് തെറിപ്പിക്കുന്ന വിക്കറ്റ് കീപ്പര്‍മാര്‍ ടീമുകള്‍ക്ക് വലിയ മുതല്‍ക്കൂട്ടാണ്. ധോണിയുടെ ഈ മികവ് കൊണ്ട് മിന്നല്‍ സ്റ്റംമ്പിംഗ് എന്ന പ്രയോഗം തന്നെ ക്രിക്കറ്റ് പണ്ഡിതന്മാര്‍ ഉപയോഗിച്ച് തുടങ്ങി.

ഇന്ന് ഇംഗ്ലണ്ട്- ഓസ്ട്രേലിയ മത്സരത്തിനിടയിലും ഇത്തരമൊരു സ്റ്റംമ്പിംഗിന് അവസരം ഒരുങ്ങി. ഇംഗ്ലീഷ് സ്പിന്നര്‍ ആദില്‍ റഷീദ് എറിഞ്ഞ 27-ാം ഓവറിലാണ് സംഭവം. റഷീദിന്‍റെ പന്ത് ഓസീസ് താരം ഉസ്മാന്‍ ഖവാജയെ കടന്ന് പിന്നിലെത്തി. ക്രീസ് വിട്ടിറങ്ങിയ ഖവാജ ഒന്ന് ഞെട്ടി. പക്ഷേ, ഖവാജയെ കടന്ന് വന്ന പന്ത് കെെപ്പിടിയില്‍ ഒതുക്കാന്‍ ഇംഗ്ലണ്ടിന്‍റെ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‍ലറിന് സാധിച്ചില്ല.

ഖവാജയെ പുറത്താക്കാന്‍ ബട്‍ലറിന് ലഭിച്ച അവസരം കാണാം

പന്ത് വഴുതിയ പോയ ബട്‍ലറിന്‍റെ കെെ സ്റ്റംമ്പ് ഇളകുകയും ചെയ്തു. സാമൂഹ്യ മാധ്യമങ്ങളില്‍ ഈ വീഡിയോ ഇപ്പോള്‍ ഒരുപാട് പേര്‍ പങ്കുവെയ്ക്കുന്നുണ്ട്. ധോണി ആവണമെങ്കില്‍ അല്‍പം കൂടെ ശ്രദ്ധ കാണിക്കണമെന്നാണ് ക്രിക്കറ്റ് ആരാധകര്‍ ബട്‍ലറിന് നല്‍കുന്ന ഉപദേശം.