ലോകകപ്പ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ ധോണിയെ വിമര്‍ശിച്ച് രംഗത്തെത്തിയവര്‍ക്കെതിരെ സംവിധായകന്‍ ഒമര്‍ ലുലു. ധോണി വന്ന് അടിച്ചുപൊളിക്കണം എന്ന് പറയുന്നതെങ്ങനെയാണെന്നും ആ സാഹചര്യത്തില്‍ ആര്‍ക്കും സാധിക്കാത്തത് ധോണി ചെയ്യണമെന്ന് പറയുന്നത് എങ്ങനെയെന്നും ഒമര്‍ ചോദിക്കുന്നു. ധോണിക്കെതിരായ അന്ധമായ വിമര്‍ശനം ബാലിശമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

കുറിപ്പിങ്ങനെ....

ആദ്യ പവർപ്ലേയിൽ നേടിയത് വെറും 28 റൺസ്... അതിന് കാരണം രാഹുലാണ്‌... അയാൾ ആദ്യം തന്നെ ഔട്ട്‌ ആയതുകൊണ്ട് കൊഹ്‌ലിക്കും രോഹിത്തിനും വിക്കറ്റിൽ സെറ്റ് അവൻ സമയം വേണ്ടി വന്നു... പക്ഷെ ഈ സമയത്ത് കളി നമ്മുടെ കൈവിട്ട് പോവുകയായിരുന്നു.. Dhoni വന്നതിനു ശേഷം കളിയുടെ അവസാന ഘട്ടം വരെ വേണ്ടിവന്നത റൺ റേറ്റ് 11+ ആയിരുന്നു... ഒരു ഘട്ടത്തിൽ പോലും ഒരു ഇന്ത്യൻ കളിക്കാരനും ഇതിനെ മറികടന്നു ബാറ്റ് ചെയ്യാൻ പറ്റിയിട്ടില്ല... പിന്നെ എങ്ങനെയാണ് ധോണി വന്ന് അടിച്ചു പോളിക്ക്ണം എന്ന് പറയുന്നത്?? എന്ത് ലോജിക് ആണ് അതിൽ ഉള്ളത്?? അങ്ങെരും മനുഷ്യൻ അല്ലെ... അങ്ങേർക്കും മറ്റു ബാറ്സ്മാനെ പോലെ വിക്കറ്റിൽ സെറ്റ് ആവണ്ടേ.. അല്ലാതെ ഇറങ്ങിയതുമുതൽ 10+ റൺ റേറ്റിൽ 100+ സ്കോർ ചെയ്യണം എന്ന് പറഞ്ഞാൽ അടിക്കാൻ ഇതെന്താ ചിട്ടിയാണോ... 

ബാക്കി എല്ലാ കളിക്കാരും കളിച്ചത് പോലെ ധോണിയും കളിച്ചു... അത്രയേ ഉള്ളു...രോഹിത്തിനും കൊഹ്‌ലിക്കും ഒക്കെ ഔട്ട്‌ ആയാൽ അടുത്തതായി കളിക്കാൻ ഇറങ്ങുന്നത് നല്ല ബാറ്റ്സ്മാൻ മാരാണ്... അത്കൊണ്ട് അവര്ക് അത്രയും പ്രഷർ കുറഞ്ഞു കളിക്കാൻ സാദിക്കും... എന്നാൽ ധോണിക്ക് ശേഷം വരുന്നത് ബൗളേഴ്‌സ് ആണ്.. എന്ത് ധൈര്യത്തിലാണ് അദ്ദേഹം ബിഗ് ഷോട്ടുകൾ കളിക്കേണ്ടത്... ധോണി അങ്ങനെ കളിച് ഔട്ട്‌ ആയിരുന്നെങ്കിലും ഇന്ന് ഈ പറയുന്നവരൊക്കെ പറയുമായിരിയ്ക്കും ധോണി കളി തോൽപ്പിച്ചു എന്ന്. പിന്നേ ചെയ്യാന്‍ പറ്റിയത് വിക്കറ്റ് കളയാതെ maximum score ചെയ്‌ത്‌ point tableൽ NRR കൂട്ടുക എന്നതാണ്.

337 റൺസ് ചെയ്‌സ് ചെയ്തപ്പോൾ പവർപ്ലേയിൽ 28 റൺസ് എടുത്തപ്പോൾ ആരും കുറ്റപ്പെടുത്തുന്നത് കണ്ടില്ല... ഡാക്കിന് പോയ രാഹുലിനെ കുറ്റം പറയുന്നത് കണ്ടില്ല.. പട്ടിയെ പോലെ അടികിട്ടിയ കുൽദീപിനെയും ചഹാറിനെയും കുറ്റം പറയണ്ട... തോറ്റപ്പോൾ അതിന് കുറ്റം ധോണിക് മാത്രം... 
Towards the end pitch slow ആയി എന്ന് ഇന്നലത്തെ press meetൽ രോഹിത് പറയുകയും ചെയ്തു.... so, ബാറ്റിങ്ങിന് അനുകൂലം ആയ 1st പൗർപ്ലേയ നശിപ്പിച്ചിട്ട് pitch സ്ലോ ആയാലും ഇല്ലെങ്കിലും ഫൈനൽ 10 oversൽ അത് compensate ചെയ്യണം എന്ന് പറഞ്ഞാൽ അത് എന്ത് ന്യായം ആണ്? 😅 ഇന്നലത്തെ മാച്ചിൽ ആകെ 1six ആണ് ഇന്ത്യൻ ടീം അടിച്ചത് അതും ധോണി തന്നേ.

ഓസ്‌ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്ക നടത്തിയ ഏറ്റവും വലിയ റൺ ചെയ്‌സിൽ ദക്ഷിണാഫ്രിക്കൻ ടോപ് ഓർഡർ ബാറ്റസ്മാൻമാർ എങ്ങനെയാണു കളിച്ചതെന്ന് നോക്കുന്നത് നന്നായിരിക്കും .ബാറ്റിങ്ങിന് അനുകൂലം ആയ 1st പൗർപ്ലേയ നശിപ്പിച്ചതു തന്നെയാണ് ഇന്ത്യ Backfootൽ ആവാൻ കാരണമെന്നിരിക്കെ ധോണിക്കെതിരെ ഉള്ള അന്ധമായ വിമർശനം വെറും ബാലിശമായ ഫാനിസമാണ് .
NB:ധോണി നോട്ടൗട്ട് ആയി നിന്ന് തോറ്റ വെറും രണ്ടാമത്തെ കളിയാ ഇത് .