ഡഗ് ഔട്ടില്‍ കേദാര്‍ ജാദവിനും കുല്‍ദീപ് യാദവിനും ഒപ്പമിരുന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലി പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദിന് അനുകരിച്ചത് കളിക്കാരില്‍ ചിരി പടര്‍ത്തുകയും ചെയ്തു.
മാഞ്ചസ്റ്റര്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ പാക്കിസ്ഥാനും തമ്മിലുള്ള ആവേശപ്പോരാട്ടം മഴയില്‍ ഒലിച്ചുപോവുമെന്ന് കരുതിയെങ്കിലും ആരാധകരെ ആവശംകൊള്ളിച്ച് മത്സരം നടന്നു. എന്നാല്‍ ഇടക്കിടെ എത്തിയ മഴ കളിയില്‍ രസംകൊല്ലിയാവുകയും ചെയ്തു. ഇന്ത്യന്‍ ഇന്നിംഗ്സിന്റെ അവസാനവും പാക് ഇന്നിംഗ്സ് 35 ഓവര്‍ പിന്നിട്ടപ്പോഴുമാണ് മഴമൂലം മത്സരം നിര്‍ത്തിവെച്ചത്.
പാക് ഇന്നിംഗ്സിന്റെ തുടക്കവും മഴമൂലം അല്‍പനേരം താമസിച്ചിരുന്നു. ഈ സമയം ഡഗ് ഔട്ടിലിരുന്ന് കളിചിരിയുമായി ഇന്ത്യന്‍ താരങ്ങള്‍ സമയം ചെലവഴിച്ചു. ഡഗ് ഔട്ടില്‍ കേദാര്‍ ജാദവിനും കുല്‍ദീപ് യാദവിനും ഒപ്പമിരുന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലി പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദിന് അനുകരിച്ചത് കളിക്കാരില്‍ ചിരി പടര്‍ത്തുകയും ചെയ്തു.
പാക് ബൗളര്‍ മുഹമ്മദ് ആമിറിനോട് 'ആമിര്‍ ബോള്‍ ലാ' എന്ന് സര്‍ഫ്രാസ് പറയുന്നതാണ് കോലി മുഖത്ത് പ്രത്യേക ഭാവമിട്ട് കോലി അനുകരിച്ചത്. ഇതുകണ്ട് കല്‍ദീപിന് ചിരി അടക്കാനുമായില്ല.
