ആവേശജയം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിന് വമ്പന്‍ പ്രശംസയാണ് ലഭിക്കുന്നത്.

സതാംപ്‌ടണ്‍: ഒരുവേള വിറച്ചെങ്കിലും അവസാന ഓവറില്‍ അഫ്‌ഗാനെതിരെ തകര്‍പ്പന്‍ ജയം സ്വന്തമാക്കുകയായിരുന്നു ഇന്ത്യ. ലോകകപ്പിലെ ഏഷ്യന്‍ പോരാട്ടത്തില്‍ 11 റണ്‍സിനാണ് ഇന്ത്യന്‍ ജയം. അഫ്‌ഗാനായി മുഹമ്മദ് നബി അര്‍ദ്ധ സെഞ്ചുറി നേടിയെങ്കിലും ഷമിയുടെ ഹാട്രിക്കില്‍ ഇന്ത്യ ജയത്തിലെത്തി. ആവേശജയം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിന് വമ്പന്‍ പ്രശംസയാണ് ലഭിക്കുന്നത്.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് 50 ഓവറില്‍ എട്ട് വിക്കറ്റിന് 224 റണ്‍സാണ് നേടാനായത്. ബൗളിംഗില്‍ കരുത്തില്‍ അഫ്‌ഗാന്‍ ഇന്ത്യയെ വിറപ്പിക്കുകയായിരുന്നു. വിരാട് കോലി(67), കേദാര്‍ ജാദവ്(52) എന്നിവരാണ് ഇന്ത്യയെ വന്‍വീഴ്‌ചയിലും കാത്തത്. രാഹുല്‍(30), ധോണി(28), വിജയ് ശങ്കര്‍(29), രോഹിത്(1) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്‌കോര്‍. നൈബും നബിയും രണ്ട് വിക്കറ്റ് വീതം നേടി.

മറുപടി ബാറ്റിംഗില്‍ ഷമി തുടക്കത്തിലെ ഓപ്പണര്‍ ഹസ്‌റത്തുള്ളയെ(10) മടക്കി. നൈബ്(27), റഹ്‌മത്ത്(36), ഷാഹിദി(21), നജീബുള്ള(21) എന്നിവര്‍ പുറത്തായെങ്കിലും അര്‍ദ്ധ സെഞ്ചുറിയുമായി മുഹമ്മദ് നബി അഫ്‌ഗാന് വിജയ പ്രതീക്ഷ നല്‍കി. എന്നാല്‍ 49-ാം ഓവറില്‍ ബുമ്ര മത്സരം ഇന്ത്യയുടെ വരുതിയിലാക്കി. അവസാന ഓവറില്‍ ഹാട്രിക്കുമായി ഷമി ഇന്ത്യയെ ജയിപ്പിച്ചു. ഷമി നാലും ബുമ്രയും ചാഹലും പാണ്ഡ്യയും രണ്ട് വിക്കറ്റ് വീതവും നേടി.