പരിക്കേറ്റിട്ടും ബാന്‍ഡേജ് അണിഞ്ഞ് പൊരുതിക്കളിച്ച ഓസീസ് ബാറ്റ‌്‌സ്‌മാന്‍ അലക്‌സ് ക്യാരിക്ക് കയ്യടി.

ബര്‍മിംഗ്‌ഹാം: ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനെതിരെ പരിക്കേറ്റിട്ടും ബാന്‍ഡേജ് അണിഞ്ഞ് പൊരുതിക്കളിച്ച ഓസീസ് ബാറ്റ‌്‌സ്‌മാന്‍ അലക്‌സ് ക്യാരിക്ക് കയ്യടി. എട്ടാം ഓവറില്‍ ജോഫ്ര ആര്‍ച്ചറുടെ പന്തില്‍ പരിക്കേറ്റിട്ടും കളം വിടാതിരുന്ന താരം 70 പന്തില്‍ 46 റണ്‍സെടുത്തു. 14 റണ്‍സില്‍ മൂന്ന് വിക്കറ്റ് നഷ്ടമായ ഓസീസിനെ സ്റ്റീവ് സ്‌മിത്തിനൊപ്പം 100 റണ്‍സ് കൂട്ടുകെട്ടുമായി കരകയറ്റിയത് ക്യാരിയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

ആര്‍ച്ചറുടെ അപ്രതീക്ഷിത ബൗണ്‍സറില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ക്യാരി ശ്രമിച്ചെങ്കിലും പന്ത് താടിയില്‍ തട്ടുകയും ഹെല്‍മറ്റ് ഊരിത്തെറിക്കുകയും ചെയ്തു. താടിയില്‍ മുറിവേറ്റ ക്യാരി ഉടന്‍ ഡ്രസിംഗ് റൂമിലേക്ക് വിരല്‍ചൂണ്ടി. ടീം ഫിസിയോ ഓടിയെത്തി താരത്തിന് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി. എന്നാല്‍ ബാന്‍ഡേജ് അണിഞ്ഞ് ക്രീസില്‍ തുടര്‍ന്ന താരം പൊരുതിക്കളിച്ച് ഹീറോയാവുകയായിരുന്നു.