ലോകത്താകമാനം ആരാധകരുള്ള പാട്ടുകാരിയായ റിഹാന വിൻഡീസ് താരം കാർലോസ് ബ്രാത് വെയ്റ്റിന്‍റെ സഹപാഠികൂടിയാണ്.

ലണ്ടന്‍: ലോകകപ്പില്‍ ഇന്നലെ നടന്ന വെസ്റ്റ് ഇന്‍ഡീസ്-ശ്രീലങ്ക മത്സരം കാണാനെത്തിയവരില്‍ ഒരു സെലിബ്രിറ്റിയുണ്ടായിരുന്നു. പ്രശസ്ത ഗായിക റിഹാനയായിരുന്നു ആ താരം. ലോകത്താകമാനം ആരാധകരുള്ള പാട്ടുകാരിയായ റിഹാന വിൻഡീസ് താരം കാർലോസ് ബ്രാത് വെയ്റ്റിന്‍റെ സഹപാഠികൂടിയാണ്.

മത്സരം പൂര്‍ത്തിയായതിന് പിന്നാലെ അവര്‍ വെസ്റ്റിൻഡീസ് ടീമിന്‍റെ ഡ്രസിംഗ് റൂമിലെത്തി ടീം അംഗങ്ങള്‍ക്ക് ആശംസ അറിയിക്കുകയും ചെയ്തു. വെസ്റ്റ് ഇന്‍ഡീസിന്‍റെ സൂപ്പര്‍ താരം ക്രിസ് ഗെയിലിനൊപ്പമുള്ള താരത്തിന്‍റെ വീഡിയോ ക്രിക്കറ്റ് വേള്‍ഡ് കപ്പ് ട്വിറ്ററില്‍ പങ്കു വെച്ചിട്ടുണ്ട്. ഒമ്പത് ഗ്രാമി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഗായികയാണ് റിഹാന. ടൈം മാഗസിന്റെ 2018-ല്‍ ലോകത്തെ സ്വാധീനിച്ച 100 വ്യക്തികളുടെ പട്ടികയിലും റിഹാന ഇടംപിടിച്ചിട്ടുണ്ട്.

വീഡിയോ കാണാം

Scroll to load tweet…