ഇന്ത്യന്‍ താരങ്ങളായ എം എസ് ധോണിയെയും കെ എല്‍ രാഹുലിനെയും വാനോളം പുകഴ്ത്തി താരം ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. കമ്പ്യൂട്ടറിനേക്കാള്‍ വേഗം മുന്‍ ഇന്ത്യന്‍ നായകന്‍ ധോണിക്കുണ്ടെന്നാണ് അക്തര്‍ പറയുന്നത്
ലണ്ടന്‍: ലോകകപ്പ് ആവേശം ആകാശം മുട്ടുമ്പോള്‍ ഇന്ത്യന്‍ ടീം അംഗങ്ങളെ പ്രശംസിച്ച് മുന്‍ പാക്കിസ്ഥാന്‍ താരം ഷോയിബ് അക്തര്‍. ഇന്ത്യന്‍ താരങ്ങളായ എം എസ് ധോണിയെയും കെ എല്‍ രാഹുലിനെയും വാനോളം പുകഴ്ത്തി താരം ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു.
കമ്പ്യൂട്ടറിനേക്കാള്‍ വേഗം മുന്‍ ഇന്ത്യന്‍ നായകന്‍ ധോണിക്കുണ്ടെന്നാണ് അക്തര്‍ പറയുന്നത്. ധോണിക്ക് കമ്പ്യൂട്ടറിനേക്കാള്‍ വേഗമുണ്ട്. ഒരു വിക്കറ്റില്‍ കമ്പ്യൂട്ടറിന് എങ്ങനെ കളിക്കാനാകുമോ അതിനെക്കാള്‍ വേഗത്തില്‍ ധോണിക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിരാട് കോലിയുടെ പാത പിന്തുടര്‍ന്ന് അസാമാന്യ താരമാകാന്‍ രാഹുലിന് സാധിക്കുമെന്നും അക്തര്‍ പറഞ്ഞു. കെ എല്‍ രാഹുല്‍ എന്ന ക്രിക്കറ്ററെ വളരെയധികം ഇഷ്ടപ്പെടുന്നു. അദ്ദേഹത്തിന് കോലിയുടെ പാത പിന്തുടര്‍ന്ന് ഭാവിയില്‍ അസാമാന്യ ബാറ്റ്സ്മാനാകാന്‍ സാധിക്കും. ട്രെയിനിംഗ് സമയത്ത് നമ്മുടെ ദേഷ്യമെല്ലാം പുറന്തള്ളണമെന്നും കളത്തില്‍ പക്ഷേ ഫോക്കസ് നഷ്ടപ്പെടുത്തരുതെന്നും രാഹുലിനെ കണ്ടപ്പോള്‍ പറഞ്ഞിരുന്നതായും അക്തര്‍ പറഞ്ഞു.
