ലണ്ടന്‍: ലോകകപ്പില്‍ ന്യൂസിലന്‍ഡിനെ തോല്‍പിച്ച് ഇംഗ്ലണ്ട് ചാമ്പ്യന്‍മാരാകുമെന്ന് ഓസ്‌ട്രേലിയന്‍ ഇതിഹാസം സ്റ്റീവ് വോ. സെമിയിൽ ഇന്ത്യയുടെ തോൽവി അപ്രതീക്ഷിതമെന്നും വോ പറഞ്ഞു. 

ലോര്‍ഡ്സ് ഇതിന് മുന്‍പ് ഒരു ലോകകപ്പ് ഫൈനലിന് വേദിയായപ്പോള്‍ കിരീടം ഉയര്‍ത്തിയത് സ്റ്റീവ് വോയാണ്. രണ്ട് പതിറ്റാണ്ടിന് ശേഷമുളള ലോര്‍ഡ്സ് ഫൈനലില്‍ കിരീടമുയര്‍ത്തുക ഓയിന്‍ മോര്‍ഗന്‍ എന്ന് തറപ്പിച്ചുപറയുന്നു ഓസ്‌ട്രേലിയന്‍ ഇതിഹാസം.

'സെമിയിൽ ഇന്ത്യയെ തോൽപ്പിച്ചെങ്കിലും ന്യൂസിലന്‍ഡ് താരതമ്യേന ദുര്‍ബലര്‍ തന്നെയാണ്. സെമിയിൽ ധോണി റൺഔട്ടാകും വരെ ഇന്ത്യക്ക് ജയസാധ്യത ഉണ്ടായിരുന്നെന്നും മുന്‍ നായകനെതിരായ വിമര്‍ശനങ്ങള്‍ അനുചിതമാണെന്നും' സ്റ്റീവ് വോ അഭിപ്രായപ്പെട്ടു.