വന്‍ സ്കോര്‍ പ്രതീക്ഷിച്ച ആരാധകരെ ആകെ നിരാശരാക്കിയ ഇന്ത്യന്‍ ബാറ്റിംഗ് നിരയ്ക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. രോഹിത് ശര്‍മയുടെ വിക്കറ്റ് പോയപ്പോള്‍ തന്നെ പിച്ചിന്‍റെ സ്വഭാവം മനസിലാക്കി ബാറ്റ് ചെയ്യാത്തതാണ് 250ല്‍ താഴെയായി ഇന്ത്യന്‍ സ്കോര്‍ ഒതുങ്ങിയതെന്നാണ് വിമര്‍ശനം

സതാംപ്ടണ്‍: വിജയക്കുതിപ്പ് തുടരാനെത്തിയ ഇന്ത്യക്ക് മുന്നില്‍ ആരും പ്രവചിക്കാത്ത പ്രകടനമാണ് അഫ്ഗാനിസ്ഥാന്‍ പുറത്തെടുത്തത്. ലോകകപ്പിലെ വിജയക്കുതിപ്പ് തുടരാനെത്തിയ നീലപ്പടയെ വരിഞ്ഞ് മുറുക്കിയ അഫ്ഗാനിസ്ഥാന്‍ മികച്ച ബൗളിംഗ് പ്രകടനത്തോടെ അട്ടിമറി സാധ്യതകളാണ് തുറന്നെടുത്തത്.

ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് ഓര്‍ക്കാന്‍ നായകന്‍ കോലിയുടെയും കേദാര്‍ ജാദവിന്‍റെയും അര്‍ധ സെഞ്ചുറികള്‍ മാത്രം ബാക്കിയായപ്പോള്‍ നിശ്ചിത ഓവറില്‍ നേടാനായത് 224 റണ്‍സ് മാത്രം. മറുപടി ബാറ്റിംഗില്‍ അഫ്ഗാന്‍റെ വിക്കറ്റുകള്‍ എറിഞ്ഞിട്ട് വിജയം തുടരാനുള്ള ശ്രമത്തിലാണ് ഇന്ത്യ.

എന്നാല്‍, വന്‍ സ്കോര്‍ പ്രതീക്ഷിച്ച ആരാധകരെ ആകെ നിരാശരാക്കിയ ഇന്ത്യന്‍ ബാറ്റിംഗ് നിരയ്‍ക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. രോഹിത് ശര്‍മയുടെ വിക്കറ്റ് പോയപ്പോള്‍ തന്നെ പിച്ചിന്‍റെ സ്വഭാവം മനസിലാക്കി ബാറ്റ് ചെയ്യാത്തതാണ് 250ല്‍ താഴെയായി ഇന്ത്യന്‍ സ്കോര്‍ ഒതുങ്ങിയതെന്നാണ് വിമര്‍ശനം.

ഒപ്പം വളരെ പതുക്കെ ബാറ്റ് ചെയ്ത എം എസ് ധോണി ഉള്‍പ്പെടെയുള്ള താരങ്ങളെ ആരാധകര്‍ ട്രോളുന്നുമുണ്ട്. ധോണിയെ കൂടെ കേദാര്‍ ജാദവ്, വിജയ് ശങ്കര്‍ എന്നിവരെയാണ് കൂടുതല്‍ ട്രോളുന്നത്.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…