സതാംപ്‌ട‌ണ്‍: ക്രിക്കറ്റില്‍ ചിരി പടര്‍ത്തിയ ഒട്ടേറെ ഫീല്‍ഡിംഗ് മണ്ടത്തരങ്ങള്‍ നാം കണ്ടിട്ടുണ്ട്. അവയുടെ കൂട്ടത്തിലേക്ക് അഫ്‌ഗാന്‍ താരങ്ങളുടെ വക ഒരു മോശം ഫീല്‍ഡിംഗ് കൂടി. ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ ത്രോ ഈസിയാക്കിയതാണ് അഫ്‌ഗാന് തിരിച്ചടിയായത്.

സ്‌പിന്നര്‍ റഷീദ് ഖാന്‍ എറിഞ്ഞ 45-ാം ഓവറിലെ ആദ്യ പന്തിലായിരുന്നു സംഭവം. റഷീദിനെ ഡിഫന്‍റ് ചെയ്ത എം എസ് ധോണിയും നോണ്‍ സ്‌ട്രൈക്കര്‍ കേദാര്‍ ജാദവും റണ്ണിനായി ഓടി. എന്നാല്‍ പന്ത് പാഞ്ഞെടുത്ത റഷീദ് അനായാസം വിക്കറ്റ് തെറിപ്പിക്കാം എന്നാണ് ചിന്തിച്ചത്. അലസതയോടെ, സാവധാനം എറിഞ്ഞ ത്രോയാവട്ടെ സ്റ്റംപില്‍ കൊണ്ടില്ല. ത്രോ സ്വീകരിക്കാന്‍ ഓടിയെത്തിയ ഫീല്‍ഡര്‍ വഴുതി വീഴുകയും ചെയ്തു.

വീഡിയോ

എന്നാല്‍ ഇതേ ഓവറില്‍ ഒരു പന്തിന്‍റെ ഇടവേളയില്‍ ധോണിയെ പുറത്താക്കി റഷീദ് ഖാന്‍ തിരിച്ചടിച്ചു. സ്റ്റെപ്‌ ഔട്ട് ചെയ്ത ധോണിയെ വിക്കറ്റ് കീപ്പര്‍ ഇക്രം അലി തകര്‍പ്പന്‍ സ്റ്റംപിംഗില്‍ പുറത്താക്കുകയായിരുന്നു. 52 പന്തില്‍ 28 റണ്‍സാണ് ധോണി നേടിയത്.