ടോന്റണ്‍: ലോക ക്രിക്കറ്റിലെ 'കരുത്തന്‍മാര്‍' തങ്ങള്‍ തന്നെയെന്ന് തെളിയിച്ച് വിന്‍ഡീസ്. ഈ ലോകകപ്പില്‍ ഇതുവരെ പിറന്ന നീളമേറിയ സിക്‌സ് വിന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡറുടെ പേരില്‍ കുറിച്ചു. ടോന്റണില്‍ ബംഗ്ലാദേശിനെതിരെയാണ് ഹോള്‍ഡര്‍ കൂറ്റന്‍ സിക്‌സ് പറത്തിയത്.

ബംഗ്ലാ നായകന്‍ മഷ്‌റഫെ മൊര്‍ത്താസ എറിഞ്ഞ 43-ാം ഓവറിലെ മൂന്നാം പന്തിലാണ് ഹോള്‍ഡറുടെ കരുത്ത് വ്യക്തമായത്. 127 കിമീ വേഗതയില്‍ വന്ന മൊര്‍ത്താസയുടെ പന്ത് ബൗണ്ടറിയും കടന്ന് വീണത് 105 മീറ്റര്‍ ദൂരെ. അനായാസമാണ് വെസ്റ്റ് ഇന്‍ഡീസ് നായകന്‍ കൂറ്റന്‍ സിക്‌സ് നേടിയതെന്ന് ദൃശ്യങ്ങളില്‍ വ്യക്തം. 

ഹോള്‍ഡറുടെ കൂറ്റന്‍ സിക്‌സ് കാണാന്‍ ക്ലിക്ക് ചെയ്യുക

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡീസ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സെടുത്തു. ഷായ് ഹോപ് (96), എവിന്‍ ലൂയിസ് (70), ഷിംറോണ്‍ ഹെറ്റ്മയേര്‍ (50) എന്നിവരുടെ ഇന്നിങ്‌സാണ് വിന്‍ഡീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ബംഗ്ലാദേശിനായി മുസ്തഫിസുര്‍ റഹ്മാന്‍, മുഹമ്മദ് സെയ്ഫുദീന്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി.