ചൈനാമാന്‍ സ്‌പിന്നര്‍ കുല്‍ദീപ് യാദവിന്‍റെ തകര്‍പ്പന്‍ പന്താണ് ബാബറിന്‍റെ കുറ്റി പിഴുതത്.
മാഞ്ചസ്റ്റര്‍: പാക്കിസ്ഥാന്‍ ടീമിലെ വിരാട് കോലി എന്ന വിശേഷണവുമായാണ് ബാബര്‍ അസം ഇന്ത്യയെ നേരിടാനെത്തിയത്. എന്നാല്‍ ലോകകപ്പിലെ ഏറ്റവും വാശിയേറിയ പോരാട്ടത്തില്‍ ബാബറിന് അധികസമയം ക്രീസില്‍ നില്‍ക്കാനായില്ല. ചൈനാമാന്‍ സ്‌പിന്നര്‍ കുല്‍ദീപ് യാദവിന്‍റെ തകര്‍പ്പന്‍ പന്താണ് ബാബറിന്‍റെ കുറ്റി പിഴുതത്.
കുല്‍ദീപ് എറിഞ്ഞ 24-ാം ഓവറിലെ അവസാന പന്തിലാണ് ബാബറിന് മടക്ക ടിക്കറ്റ് ലഭിച്ചത്. കുല്‍ദീപിന്‍റെ ഗൂഗ്ലി പ്രതിരോധിക്കാന്‍ ശ്രമിച്ചപ്പോള്‍ പന്ത് ബാറ്റിനും പാഡിനും ഇടയിലൂടെ വിക്കറ്റിലേക്ക് നുഴഞ്ഞുകയറി.
പുറത്താകുമ്പോള്‍ അര്‍ദ്ധ സെഞ്ചുറിക്ക് അരികെയായിരുന്നു ബാബര്‍ അസം. 57 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും സഹിതം 48 റണ്‍സാണ് ബാബര്‍ നേടിയത്. വമ്പന്‍ ഇന്നിംഗ്‌സ് കളിക്കാന്‍ കരുത്തുള്ള ബാബര്‍ പുറത്തായതോടെ കളി മാറി. ബാബര്‍ പുറത്തായ ശേഷം പാക്കിസ്ഥാന്‍റെ വിക്കറ്റ് മഴയാണ് ഓള്‍ഡ് ട്രാഫോര്‍ഡില്‍ കണ്ടത്.
