മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ ഇന്ത്യക്കെതിരെ പാക്കിസ്ഥാന്‍ താരങ്ങളുടെ ഫീല്‍ഡിംഗ് മണ്ടത്തരം. വഹാബ് റിയാസ് എറിഞ്ഞ 10-ാം ഓവറിലെ ആദ്യ പന്തിലാണ് വെടിക്കെട്ട് ഓപ്പണറായ രോഹിത് ശര്‍മ്മയെ പുറത്താക്കാനുള്ള അവസരം പാക് താരങ്ങള്‍ നഷ്ടപ്പെടുത്തിയത്. പാക് നായകന്‍ സര്‍ഫ്രാസിന് ഇത് വിശ്വസിക്കാനായില്ല.

വഹാബിന്‍റെ പന്ത് കെ എല്‍ രാഹുല്‍ മിഡ് വിക്കറ്റിലേക്ക് പന്ത് പായിച്ചു. ഒരു റണ്‍സ് ഇരുവരും ഓടി പൂര്‍ത്തിയാക്കിയെങ്കിലും രണ്ടാം റണ്ണിനായുള്ള ആവേശക്കുതിപ്പിലായിരുന്നു രോഹിത് ശര്‍മ്മ. രാഹുല്‍ ഈ സമയം ക്രീസിന് തൊട്ടുപുറത്തും. എന്നാല്‍ ഓടി പന്തെടുത്ത ഫഖര്‍ സമാന്‍ ബൗളേഴ്‌സ് എന്‍ഡിലേക്ക് ത്രോ മാറി എറിഞ്ഞു.

പന്ത് മാലിക്കിന്‍റെ കൈകളിലെത്തുമ്പോള്‍ രാഹുല്‍ ക്രീസില്‍ നിലയുറപ്പിച്ചിരുന്നു. രോഹിതിനെ പുറത്താക്കാന്‍ ത്രോ വിക്കറ്റ് കീപ്പര്‍ സര്‍ഫ്രാസിന്‍റെ കൈകളിലേക്ക് മാലിക്ക് എറിഞ്ഞെങ്കിലും ലഭിച്ച അധികസമയം മുതലെടുത്ത രോഹിത് ക്രീസിലെത്തി. ലോകകപ്പിലെ നിര്‍ണായക പോരാട്ടത്തിലാണ് പാക് താരങ്ങള്‍ ഈ മണ്ടത്തരം കാട്ടിയത്.  

വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യുക