മാഞ്ചസ്റ്റര്‍: പാക്കിസ്ഥാനെതിരെ 2003 ലോകകപ്പില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പോയിന്‍റിന് മുകളിലൂടെ നേടിയ സിക്‌സര്‍ ആരാധകര്‍ക്ക് മറക്കാനാകില്ല. രണ്ടാം ഓവറില്‍ റാവല്‍പിണ്ടി എക്‌സ്‌പ്രസ് ഷൊയൈബ് അക്തറിന്‍റെ 150 കിമീയിലേറെ വേഗത്തില്‍ വന്ന പന്താണ് സച്ചിന്‍ ബഹുമാനത്തോടെ ഗാലറിയിലെത്തിച്ചത്. 

ലോകകപ്പില്‍ വീണ്ടുമൊരു ഇന്ത്യ- പാക് പോരാട്ടമെത്തിയപ്പോള്‍ ആ ഷോട്ട് ആരാധകര്‍ക്ക് ഒരിക്കല്‍ കൂടി കാണാനായി. ഹിറ്റ്‌മാന്‍ രോഹിത് ശര്‍മ്മയാണ് ഇക്കുറി സച്ചിന്‍റെ ഷോട്ട് പറത്തിയത്. പാക് പേസര്‍ ഹസന്‍ അലിയുടെ 27-ാം ഓവറിലെ ആദ്യ പന്ത് ഹിറ്റ്‌മാന്‍ പോയിന്‍റിന് മുകളിലൂടെ അതിര്‍ത്തിക്ക് പുറത്തേക്ക് പറത്തി. രണ്ടു പേരുടെ ഷോട്ടിനും വലിയ സാദൃശ്യമാണുള്ളത്.

മത്സരത്തില്‍ തകര്‍ത്തുകളിച്ച രോഹിത് ഗംഭീര സെഞ്ചുറി സ്വന്തമാക്കി. ആദ്യ ബാറ്റ് ചെയ്ത ഇന്ത്യക്കായി രോഹിത് 113 പന്തില്‍ 140 റണ്‍സെടുത്തു. 39-ാം ഓവറില്‍ ഹസന്‍ അലിയുടെ തന്നെ പന്തില്‍ റിയാസിന് ക്യാച്ച് നല്‍കിയാണ് രോഹിത് പുറത്തായത്. കെ എല്‍ രാഹുല്‍(57), വിരാട് കോലി(77) എന്നിവര്‍ അര്‍ദ്ധ സെഞ്ചുറികളും നേടിയപ്പോള്‍ ഇന്ത്യ 50 ഓവറില്‍ 336-5 എന്ന കൂറ്റന്‍ സ്‌കോര്‍ നേടി. 

സച്ചിനെ ഓര്‍മ്മിപ്പിച്ച രോഹിതിന്‍റെ ഷോട്ട് കാണാന്‍ ക്ലിക്ക് ചെയ്യുക