ലണ്ടന്‍: ഒട്ടേറെ ലോകോത്തര ക്യാച്ചുകള്‍ പിറന്ന ലോകകപ്പാണ് പുരോഗമിക്കുന്നത്. ഇന്നത്തെ ഓസ്‌ട്രേലിയ- ന്യൂസിലന്‍ഡ് മത്സരത്തിലും ഇക്കൂട്ടത്തിലേക്ക് ചേര്‍ത്തുവെക്കാവുന്ന ഒരു സുന്ദരന്‍ ക്യാച്ച് കാണാനായി. ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ബാറ്റ്സ്‌മാന്‍ സ്റ്റീവ് ‌സ്‌മിത്താണ് മാര്‍ട്ടിന്‍ ഗപ്റ്റിലിന്‍റെ വണ്ടര്‍ ക്യാച്ചില്‍ പുറത്തായത്. 

ഓസീസ് ഇന്നിംഗ്‌സിലെ 12-ാം ഓവറില്‍ ലോക്കി ഫെര്‍ഗൂസണിന്‍റെ പന്തിലായിരുന്നു സംഭവം. ഏഴ് പന്തില്‍ അഞ്ച് റണ്‍സെടുത്ത നില്‍ക്കെ ഫെര്‍ഗൂസണിന്‍റെ ബൗണ്‍സറില്‍ പുള്‍ ഷോട്ടിന് ശ്രമിച്ച സ്‌മിത്തിന് പിഴച്ചു. ലെഗ് ഗള്ളിയില്‍ മാര്‍ട്ടിന്‍ ഗപ്റ്റിലിന്‍റെ ഒറ്റകൈയന്‍ പറക്കും ക്യാച്ച്. രണ്ട് ക്യാച്ചുകള്‍ നിലത്തിട്ട ശേഷമായിരുന്നു ഗപ്റ്റിലിന്‍റെ ഈ പാറിപ്പറക്കല്‍. 

ക്യാച്ച് കാണാന്‍ ക്ലിക്ക് ചെയ്യുക