ലോകകപ്പ് ക്രിക്കറ്റിന്റെ പ്രധാന ഹൈലൈറ്റ്‌സുകളില്‍ ഒന്നായിരുന്നു വിന്‍ഡീസ് പേസര്‍ ഷെല്‍ഡണ്‍ കോട്ട്‌റെല്ലിന്റെ ആഘോഷം. സ്വന്തമാക്കുന്ന ഓരോ വിക്കറ്റും സല്യൂട്ട് ചെയ്തുകൊണ്ടായിരുന്നു കോട്ട്‌റെല്‍ ആഘോഷിക്കുന്നത്.
മാഞ്ചസ്റ്റര്‍: ലോകകപ്പ് ക്രിക്കറ്റിന്റെ പ്രധാന ഹൈലൈറ്റ്‌സുകളില്‍ ഒന്നായിരുന്നു വിന്‍ഡീസ് പേസര്‍ ഷെല്‍ഡണ്‍ കോട്ട്‌റെല്ലിന്റെ ആഘോഷം. സ്വന്തമാക്കുന്ന ഓരോ വിക്കറ്റും സല്യൂട്ട് ചെയ്തുകൊണ്ടായിരുന്നു കോട്ട്‌റെല്‍ ആഘോഷിക്കുന്നത്. മുമ്പ് ജമൈക്കന്‍ പ്രതിരോധ സേനയില്‍ അംഗമായിരുന്നു കോട്ട്‌റെല്‍. അവരോടുള്ള ബഹുമാനാര്‍ത്ഥമാണ് പേസര്‍ സല്യൂട്ട് ആഘോഷം നടത്തുന്നത്.
ആരാധകരില്‍ പലരും അദ്ദേഹത്തിന്റെ ആഘോഷം അനുകരിച്ചിരുന്നു. ഇപ്പോഴിതാ രണ്ട് കുട്ടി ആരാധര്‍ കൂടി കോട്ട്‌റെലിനെ അനുകരിച്ചിരിക്കുകയാണ്. കോട്ട്‌റെല്‍ റീട്വീറ്റ് ചെയ്തതോടെ വീഡിയോ വൈറലായി. ആദ്യം വീഡിയോ ട്വീറ്റ് ചെയ്ത വ്യക്തി കോട്ട്‌റെലിന്റെ പേരെഴുതിയ ഒരു ജേഴ്‌സിയും ആവശ്യപ്പെട്ടിരുന്നു.
റീട്വീറ്റിനൊപ്പം അതിനുള്ള മറുപടിയും കോട്ട്റെല്‍ നല്‍കിയിരുന്നു. മറുപടിയില്‍ പറയുന്നതിങ്ങനെ... ''നിങ്ങള്‍ക്ക് വേണ്ടിയുള്ള ജേഴ്‌സി പരിഗണനയിലുണ്ട്. നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി. ഇന്ത്യക്കെതിരെ മാഞ്ചസ്റ്ററില്‍ നടക്കുന്ന മത്സരത്തിലേക്ക് നിങ്ങളെ ക്ഷണിക്കുകയാണിപ്പോള്‍...'' കോട്ട്‌റെല്‍ പറഞ്ഞു നിര്‍ത്തി.
