ലണ്ടന്‍: വിക്കറ്റിന് ധോണി പുലിയാണെന്നതില്‍ സംശയമൊന്നുമില്ല. ധോണിയുടെ മിന്നല്‍ സ്റ്റംപിങ്ങുകള്‍ പലപ്പോഴും ഇന്ത്യക്ക് ഗുണം ചെയ്യാറുണ്ട്. പല കീപ്പര്‍മാരും ധോണിയെ അനുകരിക്കാന്‍ ശ്രമിക്കുന്നതും കണ്ടിട്ടുണ്ട്. ഇന്നലെ പാക്കിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ സര്‍ഫറാസ് അഹമ്മദും അങ്ങനെയൊരു ശ്രമം നടത്തി. എന്നാല്‍ സംഭവം പാളിപ്പോയെന്ന് മാത്രം. 

അഫ്ഗാന്റെ ബാറ്റിങ് ഇന്നിങ്‌സിലെ അവസാന ഓവറിലാണ് സംഭവം. പന്തെറിയുന്നത് മുഹമ്മദ് ആമിര്‍. അവസാന പന്ത് മുജീബ് റഹ്മാന്‍ പന്ത് ലോങ് ഓണിലേക്ക് കളിച്ചു. രണ്ട് റണ്‍സ് പൂര്‍ത്തിയാക്കുന്നതിനിടെ പന്ത് സര്‍ഫറാസിന്റെ കൈകളിലേക്ക്. സ്റ്റംപിന് മുന്നില്‍ നിന്ന് പന്തെടുത്ത സര്‍ഫറാസ് സ്റ്റംപിലേക്ക് എറിഞ്ഞെങ്കിലും സ്റ്റംപിന് അരികിലൂടെ പോലും പോയില്ല. വീഡിയോ കാണാം...