ലണ്ടന്‍: ഓസ്ട്രേലിയയുടെ രണ്ടാം ലോകകപ്പ് ജയത്തിന് ഇന്ന് 20 വയസ്സ് തികയുന്നു. ഇംഗ്ലണ്ട് വേദിയായ 1999ലെ ലോകകപ്പില്‍ പാകിസ്ഥാനെ ഫൈനലില്‍ തകര്‍ത്താണ് സ്റ്റീവ് വോയും സംഘവും കിരീടമുയര്‍ത്തിയത്. 4 വിക്കറ്റ് വീഴ്ത്തിയ ഷെയിന്‍ വോൺ ആയിരുന്നു വിജയശിൽപ്പി. ലോകവേദിയിൽ അപ്രതീക്ഷിതമായി ഓസ്ട്രേലിയന്‍ ജയഭേരി.

പാകിസ്ഥാനെതിരായ ഗ്രൂപ്പ് ഘട്ടത്തിലെ തോൽവിക്ക് പിന്നാലെയുള്ള 6 മത്സരങ്ങള്‍ കടന്ന് കലാശപ്പോരിലെത്തിയപ്പോള്‍, കാത്തിരുന്നത് വസിം അക്രവും സംഘവും തന്നെ. ഇഞ്ചോടിഞ്ച് പോരാട്ടം പ്രതീക്ഷിച്ചവരെ നിരാശരാക്കി പാകിസ്ഥാനെ എറിഞ്ഞിട്ടു കങ്കാരുപ്പട. മഗ്രാത്ത് തുടങ്ങിവച്ചത് ഷെയിന്‍ വോൺ പൂര്‍ത്തിയാക്കിയപ്പോള്‍ പാകിസ്ഥാന്‍ വെറും 132 റൺസിന് പുറത്ത്. സെമിയിൽ ദക്ഷിണാഫ്രിക്കയെ കറക്കിവീഴ്ത്തിയ വോണിന് തുടര്‍ച്ചയായി രണ്ടാം നാലുവിക്കറ്റ് നേട്ടം.

ഗിൽക്രിസ്റ്റ് വെടിക്കെട്ടിൽ പാകിസ്ഥാന്‍റെ കഥ കഴിഞ്ഞു. മുപ്പതോളം ഓവര്‍ ബാക്കി നിൽക്കെ ഓസീസിന് 8 വിക്കറ്റ് ജയം. 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള കിരീടനേട്ടം, ലോകക്രിക്കറ്റില്‍ ഓസ്ട്രേലിയയുടെഅപ്രമാദിത്വത്തിന് വഴി തുറന്നു. 2003ൽ ദക്ഷിണാഫ്രിക്കയിലും 2007ല്‍ കരിബീയന്‍ മണ്ണിലും ഓസീസ് തന്നെ ചാമ്പ്യന്മാര്‍ 1999ൽ കിരീടം നേടിയ ഓസീസ് ടീമിലെ 2 പേര്‍ ഇപ്പോള്‍ ലോകകപ്പിനായി ഇംഗ്ലണ്ടിലുണ്ട്. ഓസ്ട്രേലിയന്‍ ടീമിലെ സഹപരിശീലകനായ റിക്കി പോണ്ടിംഗും , ഐസിസി അംപയറായ പോള്‍ റീഫലും