ലണ്ടന്‍: ലോകകപ്പില്‍ പാകിസ്ഥാന്‍- ഇന്ത്യ പോരാട്ടത്തില്‍ തിളങ്ങിയില്ലെങ്കിലും കളിക്കളത്തിലറങ്ങിയതോടെ ഒരു റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യയുടെ ക്യാപ്റ്റന്‍ കൂള്‍ എംഎസ് ധോണി. ഏറ്റവും കൂടുതൽ ഏകദിനം കളിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമെന്ന റെക്കോർഡാണ് എംഎസ് ധോണി സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തത്.

പാകിസ്ഥാനെതിരെ ധോണിയുടെ 341-ാമത്തെ ഏകദിനമായിരുന്നു ഇത്. രാഹുൽ ദ്രാവിഡിനെ മറികടന്നാണ് ധോണി രണ്ടാം സ്ഥാനത്ത് എത്തിയത്. 463 മത്സരങ്ങളുമായി സച്ചിൻ ടെൻഡുൽക്കറാണ് ഏകദിന പട്ടികയിലെ ഒന്നാമൻ. മുഹമ്മദ് അസ്ഹറുദ്ദീനും സൗരവ് ഗാംഗുലിയുമാണ് നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്. 

2004 ല്‍ ബംഗ്ലാദേശിനെതിരെയായിരുന്നു ധോണിയുടെ അരങ്ങേറ്റം. ലോകകപ്പ് കിരീടം വിണ്ടും ഇന്ത്യയിലെത്തിയത് ധോണിയുടെ നായകമികവിലായിരുന്നു. എന്നാല്‍ ഇന്നലത്തെ മത്സരത്തില്‍ ധോണിക്ക് തിളങ്ങാന്‍ കഴിഞ്ഞില്ല. മാഞ്ചസ്റ്ററില്‍ നടന്ന ഇന്ത്യ-പാക്ക് പോരാട്ടത്തില്‍ ഒരു റണ്ണുമായാണ് ധോണി മടങ്ങിയത്.