മത്സരത്തില്‍ ഇന്ത്യ തോറ്റെങ്കിലും 29 പന്തുകളില്‍ നിന്നും 32 റണ്‍സെടുത്ത് ഭേദപ്പെട്ട പ്രകടനമാണ് പന്ത് കാഴ്ച്ചവെച്ചത്
ലണ്ടന്‍: ആരാധകരുടെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് ഋഷഭ് പന്ത് ലോകകപ്പില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ഇംഗ്ലണ്ട്- ഇന്ത്യ മത്സരത്തിലായിരുന്നു താരത്തിന്‍റെ അരങ്ങേറ്റം. മത്സരത്തില്‍ ഇന്ത്യ തോറ്റെങ്കിലും 29 പന്തുകളില്‍ നിന്നും 32 റണ്‍സെടുത്ത് ഭേദപ്പെട്ട പ്രകടനമാണ് താരം കാഴ്ച്ച വെച്ചത്.
മികച്ച ഫോമിലുള്ള ഹര്‍ദ്ദിക് പാണ്ഡ്യയെ മറികടന്ന് ഋഷഭ് പന്ത് ഇന്ത്യയുടെ നാലാം നമ്പറില്‍ ഇറങ്ങുന്നത് കണ്ടപ്പോള്‍ അത്ഭുതപ്പെട്ടോയെന്ന മാധ്യമ പ്രവര്‍ത്തകന്‍റെ ചോദ്യത്തിന് രോഹിത് ശര്‍മ്മ നല്‍കിയ തമാശ കലര്‍ന്ന മറുപടി സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുകയാണ്. താരത്തിന്‍റെ മറുപടിയിങ്ങനെ
"ഒരിക്കലുമില്ല. ഋഷഭ് പന്ത് ലോകകപ്പില്‍ കളിക്കണമെന്നത് നിങ്ങളെല്ലാവരും ആഗ്രഹിച്ചിരുന്നു. ശരിയല്ലേ? പന്ത് എവിടെ.. എന്തു കൊണ്ട് കളിക്കുന്നില്ലെന്നതായിരുന്നു ഏറെ ഉയര്‍ന്നു കേട്ട ചോദ്യം. അതിനുള്ള ഉത്തരമിതാ..ഇവിടെ ഇന്ത്യയുടെ നാലാം നമ്പറിലുണ്ട് ഋഷഭ്".
ലോകകപ്പില്‍ ഇന്ത്യ- ഇംഗ്ലണ്ട് മത്സരത്തിന് ശേഷം മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു താരം. ഏതായാലും താരത്തിന്‍റെ തമാശ നിറഞ്ഞ മറുപടി സോഷ്യല്‍ മീഡിയയില്‍ അടക്കം വൈറലാകുകയാണ്.
