ലണ്ടന്‍: ലോകകപ്പിലെ ഇന്ന് ചിരവൈരികളായ പാകിസ്ഥാനും ഇന്ത്യയും ഏറ്റുമുട്ടുകയാണ്.  ഇരുടീമുകളുടേയും കളി ആരാധകര്‍ ഏറെ ഉറ്റു നോക്കുന്ന മത്സരമാണ് ഇന്നത്തേത്. ലോകകപ്പുകളില്‍ പാകിസ്ഥാനെതിരെ ഇന്ത്യ തോറ്റിട്ടില്ല. ഇതുവരെയുണ്ടായ ആറു പോരാട്ടങ്ങളിലും ഇന്ത്യയാണ് ജയിച്ചത്. ഈ ലോകവേദിയിൽ ചിരവൈരികള്‍ ആദ്യമായാണ് മുഖാമുഖം വരുന്നത്.

ഓസ്ട്രേലിയക്കെതിരായ ലോകകപ്പ് മത്സരത്തില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ പാക് പേസര്‍ മുഹമ്മദ് അമിറാണ് പാക്കിസ്ഥാന്‍റെ ബൗളിംഗ് നിരയിലെ താരം. ഇന്ത്യക്കെതിരായ മത്സരത്തിന് മുമ്പ് തന്‍റെ അമ്മയുടെ വാക്കുകളെക്കുറിച്ച് ഓര്‍മ്മിക്കുകയാണ് പാക് താരം മുഹമ്മദ് അമിര്‍. 

'ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വൈരാഗ്യം എന്‍റെ വീട്ടില്‍ നിന്നും തന്നെ ഞാന്‍ അറിഞ്ഞതാണ്. ഇന്ത്യക്കെതിരെ ഞാന്‍ എന്നും സ്ട്രോങ് ആകണമെന്നത് എന്‍റെ അമ്മയുടെ വലിയ ആഗ്രഹമാണ്. അമ്മ സ്വര്‍ഗത്തിലിരുന്ന് എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ടാകുമെന്ന് എനിക്ക് ഉറപ്പാണ്'. ഞാന്‍ കളിക്കളത്തിലിറങ്ങിയാല്‍ അവര്‍ ടിവിക്ക് മുമ്പില്‍ എപ്പോഴുമുണ്ടാകുമായിരുന്നു. 

എന്‍റെ അമ്മയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഞാന്‍ അഞ്ച് വിക്കറ്റ് കൊയ്യണമെന്നത്. അത് സംഭവിച്ചു'. ഓസീസിനെതിരായ അഞ്ച് വിക്കറ്റ് നേട്ടത്തിന്‍രെ സമയത്ത് അവരുടെ വാക്കുകളോര്‍ത്തപ്പോള്‍ എനിക്ക് കരയാതിരിക്കാന്‍ കഴിഞ്ഞില്ലന്നും ആമിര്‍ കൂട്ടിച്ചേര്‍ക്കുന്നു.