Asianet News MalayalamAsianet News Malayalam

ലോകകപ്പിലെ മിന്നും പ്രകടനത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി ഷാക്കിബ്

ലോകകപ്പിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ ബംഗ്ലാദേശ് താരമെന്ന റെക്കോര്‍ഡ് താരത്തിന് സ്വന്തമാണ്.  

world cup 2019 india vs banladesh match performance of shakib al hasan
Author
London, First Published Jul 2, 2019, 12:54 PM IST

ലണ്ടന്‍: ലോകകപ്പിലെ മത്സരങ്ങളില്‍ ഉടനീളം ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസന്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 'താരതമ്യേന കുഞ്ഞന്‍ ടീമായ ബംഗ്ലാദേശ്' ലോകകപ്പില്‍ വലിയ വിജയങ്ങള്‍ സ്വന്തമാക്കിയതിന് പിന്നിലും ഈ മിന്നും താരമായിരുന്നു. ലോകകപ്പില്‍ ഇതുവരേയും 476 റണ്‍സാണ് താരം സ്വന്തമാക്കിയിട്ടുള്ളത്. 

കളത്തിലിറങ്ങിയ മത്സരങ്ങളിൽ ഓസ്ട്രേലിയക്കെതിരായ മത്സരം മാറ്റിനിര്‍ത്തിയാല്‍ ബാക്കി എല്ലാ മത്സരങ്ങളിലും ഷാക്കിബ് 50 തിനു മുകളിൽ സ്കോർ ചെയ്തു. ഓസ്ട്രേലിയക്കെതിരെ 41 റൺസിന് പുറത്തായതാണ് ചെറിയ സ്കോർ. ലോകകപ്പിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ ബംഗ്ലാദേശ് താരമെന്ന റെക്കോര്‍ഡ് താരത്തിന് സ്വന്തമാണ്.  

ലോകകപ്പിലെ മിന്നും പെര്‍ഫോമന്‍സിനെക്കുറിച്ച് താരത്തിന് പറയാനുള്ളത് ഇതാണ്. "ഒന്നരമാസത്തോളം നീണ്ടു നിന്ന പ്രാക്ടീസാണ് എന്‍റെ വിജയ രഹസ്യം.  ആ സമയത്ത് വളരെയേറെ കഷ്ടപ്പെട്ടു. എന്‍റെ വിജയത്തിന്‍റെ പ്രധാന കാരണവും അതാണ്".  ഐസിസി ട്വിറ്ററില്‍ പങ്കു വെച്ച വീഡിയോയിലാണ് താരം ഇക്കാര്യം തുറന്നു പറയുന്നത്. 

Follow Us:
Download App:
  • android
  • ios