എല്ലാവരുടേയും അഭിനയം കാണണമെന്നും വിശദമായ വീഡിയോ പോസ്റ്റ് ചെയ്യണമെന്നുമാണ് കമന്‍റ് ബോക്സിൽ ആരാധകർ  

ലണ്ടന്‍: ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെ നേരിടാനായി ഇന്ത്യൻ ടീം മാഞ്ചസ്റ്ററിലെത്തിക്കഴിഞ്ഞു. അഞ്ച് മണിക്കൂർ യാത്രയാണ് സതാംടണിൽ നിന്ന് മാഞ്ചസ്റ്ററിലേക്ക്. ബസ് യാത്ര രസകരമാക്കാൻ താരങ്ങൾ ഒരു പുതിയ വഴി കണ്ടെത്തി. ഇരുന്നിരുന്ന് മുഷിഞ്ഞ് തുടങ്ങിയപ്പോൾ രോഹിത്ത് ശർമ്മയാണ് പുതിയ ആശയം മുന്നോട്ട് വച്ചത്. 

'ഡംഷറാഡ്സ്'. അതായത് സിനിമാ പേര് അഭിനയിച്ച് കാണിക്കുക. കൂട്ടാളി കണ്ടു പിടിക്കുക. ഹിറ്റ്മാൻ മാത്രമല്ല ബോളിംഗ് കോച്ച് ആർ ശ്രീധറും മത്സരത്തിൽ കച്ചമുറുക്കിയിറങ്ങി. രോഹിത്ത് തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തതത്. 5 മണിക്കൂര്‍ യാത്ര, അല്‍പ്പം നെറ്റ്ഫ്ലിക്സ്, അല്‍പ്പം സംസാരം എന്നാണ് വീഡിയോക്ക് ക്യാപ്ഷനായി രോഹിത് കുറിച്ചത്. എല്ലാവരുടേയും അഭിനയം കാണണമെന്നും വിശദമായ വീഡിയോ പോസ്റ്റ് ചെയ്യണമെന്നുമാണ് കമന്‍റ് ബോക്സിൽ ആരാധകർ പറയുന്നത്. 

വീഡിയോ കാണാം

View post on Instagram