ലണ്ടന്‍: ലോകകപ്പില്‍ ഇന്ത്യ-പാക് പോരാട്ടം കാണാനെത്തിയവരില്‍ തമിഴ് സൂപ്പര്‍ താരം ശിവകാര്‍ത്തികേയനും. ഗായകനും സംഗീതസംവിധായകനുമായ അനിരുദ്ധ് രവിചന്ദറിനൊപ്പമാണ് ശിവ കാര്‍ത്തികേയന്‍ മാഞ്ചസ്റ്ററിലെത്തിയത്. ടീം ഇന്ത്യയുടെ വലിയ വിജയം.

ബ്രില്യന്‍റ്, ലൈഫ് ടൈം എക്സ്പീരിയന്‍സ് എന്നാണ് ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടത്തിന് ശേഷം ശിവ കാര്‍ത്തികേയന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. അനിരുദ്ധ് രവിചന്ദറിനൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കു വെച്ചിട്ടുണ്ട്.  ഇന്നലെ മാഞ്ചസ്റ്ററില്‍ നടന്ന ഇന്ത്യ പാക്കിസ്ഥാന്‍ ആവേശപ്പോരാട്ടത്തില്‍ ടീം ഇന്ത്യ ഗംഭീര വിജയമാണ് നേടിയെടുത്തത്. ബോളിവുഡ് സൂപ്പര്‍ താരം രണ്‍വീര്‍ സിംഗും ഇന്നലെ കളികാണാന്‍ എത്തിയിരുന്നു.