ഇസ്ലാമാബാദ്: ലോകകപ്പില്‍ ഇന്ത്യയോടേറ്റ പരാജയത്തിന് പിന്നാലെ പാകിസ്ഥാന്‍ ടീമിനെ വിലക്കണമെന്നാവശ്യപ്പെട്ട് ടീം ആരാധകന്‍ കോടതിയെ സമീപിച്ചതായി റിപ്പോര്‍ട്ട്. സിഎന്‍എന്‍ ന്യൂസ് 18 ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ പരാതി നല്‍കിയ ആരാധകന്‍റെ പേര് വെളിപ്പെടുത്തിയിട്ടില്ല. 

പഞ്ചാബ് സിവില്‍ കോര്‍ട്ടിനെയാണ് പരാതിക്കാരന്‍ സമീപിച്ചത്. ഇക്കാര്യത്തില്‍ കോടതി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് സമന്‍സ് അയച്ചു. ടീമിനൊപ്പം സെലക്ഷന്‍ കമ്മിറ്റിയിലെ അംഗങ്ങളെയും വിലക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

89 റണ്‍സിനാണ് പാക്കിസ്ഥാന്‍ ചിരവൈരികളായ ഇന്ത്യയോട് പരാജയപ്പെട്ടത്. നിലവില്‍ ലോകകപ്പില്‍ 5 മത്സരങ്ങളില്‍ നിന്നും മൂന്നു പോയിന്‍റുകളുമായി പോയിന്‍റ് പട്ടികയില്‍ ഒമ്പതാമതാണ് പാകിസ്ഥാന്‍.