കാറിലുണ്ടായിരുന്ന രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊല്ലം തൊടിയൂർ സ്വദേശി അനീഷ്, കരുനാഗപ്പള്ളി സ്വദേശി ഷാജുദ്ദീൻ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

മലപ്പുറം: പെരിന്തൽമണ്ണയിൽ വൻ കുഴൽപ്പണ വേട്ട. ഇന്നോവ കാറിൽ കടത്തുകയായിരുന്ന ഒരു കോടി 45 ലക്ഷം രൂപ പൊലീസ് പിടിച്ചെടുത്തു. കാറിലുണ്ടായിരുന്ന രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊല്ലം തൊടിയൂർ സ്വദേശി അനീഷ്, കരുനാഗപ്പള്ളി സ്വദേശി ഷാജുദ്ദീൻ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

അയൽക്കാരായ യുവാക്കളെ ഒരേ ദിവസം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹത, കേസെടുത്ത് പൊലീസ്

കോഴിക്കോട്: അയൽവാസികളായ യുവാക്കളെ തുങ്ങി മരിച്ച നിലയിൽ (Suicide) കണ്ടെത്തി. നന്മണ്ട മരക്കാട്ട് മുക്ക് മരക്കാട്ട് ചാലിൽ അഭിനന്ദ് (27) അയൽവാസി മരക്കാട്ട് വിജീഷ് (34) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. ആദ്യം അഭിനന്ദിനെ തറവാട് വീട്ടിലെ അടുക്കളയിലും പിന്നീട് വിജീഷിനെ വീടിനു സമീപത്തെ വിറക്പുരയിലുമാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. വീടിന് സമീപത്തുള്ള ക്ഷേത്രത്തിലെ ഉത്സവ സ്ഥലത്ത് നിന്ന് വീട്ടിലേക്ക് എത്തിയതായിരുന്നു അഭിനന്ദ്.

കൊടുങ്ങലൂർ ക്ഷേത്രത്തിൽ നിന്നും ഞായർ രാത്രി വൈകിട്ടാണ് വിജീഷ് വീട്ടിലെത്തിയത്. മൃതദേഹങ്ങൾ ബാലുശ്ശേരി പോലീസ് ഇൻക്വസ്റ്റ് നടത്തി. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം വീട്ടുവളപ്പിൽ സംസ്ക്കരിച്ചു. സംഭവത്തിൽ ബാലുശ്ശേരി പോലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.