ശ്രീകണ്ഠൻ- സിന്ധു ദമ്പതികളുടെ ഒന്നര വയസുള്ള ആണ്‍കുഞ്ഞാണ് കൊല്ലപ്പെട്ടത്. 

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കട കൊണ്ണിയൂരിൽ ഒന്നരവയസുകാരനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി. ശ്രീകണ്ഠൻ- സിന്ധു ദമ്പതികളുടെ ഒന്നര വയസുള്ള അനന്ദനാണ് കൊല്ലപ്പെട്ടത്. കുഞ്ഞിന്‍റെ അമ്മയുടെ സഹോദരിയാണ് കുട്ടിയെ കിണറ്റിലെറിഞ്ഞത്. പ്രതിയായ മഞ്ജുവിനെ വിളപ്പിൻശാല പൊലീസ് കസ്റ്റഡിയിലെടുത്തു. മാനസിക രോഗത്തിന് ചികിത്സയിൽ കഴിയുന്ന ആളാണ് മഞ്ജുവെന്ന് പൊലീസ് പറഞ്ഞു. കൊണ്ണിയൂര്‍ സൈമണ്‍ റോഡില്‍ ഇന്ന് രാവിലെയാണ് കുട്ടിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ ദാരുണ സംഭവം നടന്നത്.

ഇന്ന് രാവിലെ കൊലപാതക കൃത്യം നടത്തിയ മഞ്ചു പിന്നീട് പ്രദേശത്ത് ജോലി ചെയ്യുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളോട് വിവരം പറയുകയായിരുന്നു. പിന്നാലെ കാട്ടാക്കട ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി കുട്ടിയെ കിണറ്റിൽ നിന്ന് പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. വിളപ്പിന്‍ശാല പൊലീസാണ് കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ശ്രീകണ്ഠന്‍റെ ആദ്യ ഭാര്യയായിരുന്നു മഞ്ജുവെന്ന് പൊലീസ് പറഞ്ഞു. രണ്ടാം പ്രസവത്തോടെ മഞ്ജുവിന് മാനസിക പ്രശ്നങ്ങളുണ്ടായി. തുടര്‍ന്ന് ശ്രീകണ്ഠന്‍ മഞ്ജുവിന്‍റെ അവിവാഹിതയായ ചേച്ചിയെ വിവാഹം ചെയ്യുകയായിരുന്നു. ഇതിലുള്ള കുഞ്ഞിനെയാണ് മഞ്ജു കിണറ്റില്‍ എറിഞ്ഞതെന്നും പൊലീസ് പറഞ്ഞു. പ്രതിയെ കസ്റ്റഡിയിലെടുത്ത പൊലീസ് പിന്നീട് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് സ്ഥിരീകരിച്ചു. ഇതാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് പറയുന്നു.

എംഎം മണിയുടെ സഹോദരന്‍ ലംബോധരന്‍റെ സ്ഥാപനത്തില്‍ ജിഎസ്‍ടി വകുപ്പിന്‍റെ പരിശോധന

Asianet News Live | Malayalam News Live | Kerala School Kalolsavam 2024 | #Asianetnews