കൊണ്ടോട്ടി: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. ഷാര്‍ജയില്‍  നിന്നെത്തിയ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. 95.35 ലക്ഷം രൂപക്കുള്ള 1.866 കിലോഗ്രാം സ്വര്‍ണം കുഴല്‍ രൂപത്തിലാക്കി പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ മലപ്പുറം ചെറുവായൂര്‍ മാട്ടില്‍ അബ്ദുല്‍ അസീസ്(45) കസ്റ്റഡിയിലായി. 

ഉച്ചയ്ക്ക് ശേഷം സ്വർണ വില വീണ്ടും കുറഞ്ഞു: ഡോളറിന് കരുത്ത് കൂടുന്നു; വിറ്റഴിക്കൽ പ്രവണത ശക്തം