പാലക്കാട് മണ്ണാ൪ക്കാട് പത്ത് കിലോ കഞ്ചാവുമായി രണ്ട് പേർ പൊലീസ് പിടിയിൽ. 

പാലക്കാട്: പാലക്കാട് മണ്ണാ൪ക്കാട് പത്ത് കിലോ കഞ്ചാവുമായി രണ്ട് പേർ പൊലീസ് പിടിയിൽ. മലപ്പുറം സ്വദേശികളായ അബ്ദുൾ നാഫി, ഹനീഫ എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും മണ്ണാർക്കാട് പോലീസും ചേർന്ന് പിടികൂടിയത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. മഞ്ചേരിയിൽ നിന്നാണ് പ്രതികൾ കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് അറിയിച്ചു. 

Asianet News Live | Priyanka Gandhi Oath Ceremony | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്