വയനാട് പടിഞ്ഞാറത്തറയിലെ മൊബൈൽ ഫോൺ കടയിൽ നിന്ന്  72000 രൂപ വിലവരുന്ന 10 മൊബൈലുകൾ മോഷ്ടിച്ച കള്ളനെ നാട്ടുകാർ പിടികൂടി.

കൽപ്പറ്റ: വയനാട് പടിഞ്ഞാറത്തറയിലെ മൊബൈൽ ഫോൺ കടയിൽ നിന്ന് 72000 രൂപ വിലവരുന്ന 10 മൊബൈലുകൾ മോഷ്ടിച്ച കള്ളനെ നാട്ടുകാർ പിടികൂടി. ആലക്കോട് സ്വദേശി തങ്കച്ചനെയാണ് നാട്ടുകാർ‍ തൊണ്ടി സഹിതം പിടികൂടി പോലീസിലേൽപ്പിച്ചത്. മോഷണത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതി നാട്ടുകാരുടെ കയ്യിൽപെടുകയായിരുന്നു. പ്രതി തങ്കച്ചനെ കോടതിയിൽ ഹാജരാക്കി റിമാൻഡ്ചെയ്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona