പത്ത് വയസ് മാത്രം പ്രായമുള്ള കുട്ടിയുടെ നെറ്റിയിൽ ആഴത്തിലുള്ള മുറിവുണ്ടായിട്ടുണ്ട്. കുട്ടിയെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

മലപ്പുറം: മലപ്പുറം എടപ്പാളിൽ നാടോടി പെൺകുട്ടിക്ക് ക്രൂർമർദ്ദനം. പത്ത് വയസുകാരിക്കെതിരെയാണ് ക്രൂരമായ ആക്രമണമുണ്ടായത്. ആക്രി സാധനങ്ങൾ പെറുക്കുന്നതിനിടെയാണ് കുട്ടിയെ അജ്ഞാതനായ വ്യക്തി മർദ്ദനത്തിനിരയാക്കിയത്. തലയ്ക്ക് പരിക്കേറ്റ കുട്ടിയെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പത്ത് വയസ് മാത്രം പ്രായമുള്ള കുട്ടിയുടെ നെറ്റിയിൽ ആഴത്തിലുള്ള മുറിവുണ്ടായിട്ടുണ്ട്. എങ്കിലും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. രാവിലെ പത്ത് മണിയോടെയാണ് ആക്രി സാധനങ്ങൾ പെറുക്കുകയായിരുന്നു കുട്ടി മർദ്ദനത്തിനിരയായത്. 

ആക്രി സാധനങ്ങൾ പെറുക്കുന്നതിൽ നിന്ന് ഒരാൾ വിലക്കിയെന്നും അയാൾ കല്ലുപോലെയുള്ള വസ്തു ഉപയോഗിച്ച് തലക്കടിച്ചു എന്നുമാണ് കുട്ടി പൊലീസിന് നൽകിയ മൊഴി. ഇയാൾ ആരാണെന്ന് തിരിച്ചറിയാൻ ആയിട്ടില്ല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.