മുംബൈ: അമ്മയുമായി വഴക്കിട്ടതിനെ തുടര്‍ന്ന് 12 കാരന്‍ ട്യൂഷന്‍ അധ്യാപികയെ കുത്തിക്കൊന്നു.മുംബൈ ശിവജിനഗറിലാണ് നാടിനെ നടുക്കിയ സംഭവം. 30കാരിയായ അധ്യാപികയാണ് സ്വന്തം വീട്ടില്‍വെച്ച് കൊല്ലപ്പെട്ടത്. കുട്ടിയുടെ അമ്മ ട്യൂഷന്‍ ടീച്ചറോട് കുറച്ച് പണം കടമായി ചോദിച്ചു. എന്നാല്‍, കൈയില്‍ പണമില്ലെന്ന് അധ്യാപിക പറഞ്ഞതോടെ ഇരുവരും വാക്കുതര്‍ക്കത്തിലായി.

ഇതിനിടയില്‍ 12കാരന്‍ അധ്യാപികയെ കത്തികൊണ്ട് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അധ്യാപികയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെട്ടില്ല. 12കാരനെ കസ്റ്റഡിയിലെടുത്തിതായി അധികൃതര്‍ അറിയിച്ചു.