Asianet News MalayalamAsianet News Malayalam

ജാർഖണ്ഡിൽ വീണ്ടും ബലാത്സം​ഗക്കൊല; ട്യൂഷന് പോയ 12 കാരിയെ ബലാത്സംഗം ചെയ്തു കൊന്നു

കുറ്റിക്കാട്ടിൽ നിന്നാണ് അഞ്ചാം ക്ലാസുകാരിയായ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതാണ്. ഒരാഴ്ച്ചക്കിടെ ജാർഖണ്ഡിലെ മൂന്നാമത്തെ ബലാത്സം​ഗക്കൊലയാണിത്.

12 year old girl raped and murdered in Jharkhand
Author
Jharkhand, First Published Oct 17, 2020, 8:43 AM IST

റാഞ്ചി: ജാർഖണ്ഡിൽ പന്ത്രണ്ട് വയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു. ട്യൂഷന് പോകുന്നതിനിടെയാണ് പെണ്‍കുട്ടി  ബലാത്സംഗത്തിനിരയായത്. കുറ്റിക്കാട്ടിൽ നിന്നാണ് അഞ്ചാം ക്ലാസുകാരിയായ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഒരാഴ്ച്ചക്കിടെ ജാർഖണ്ഡിലെ മൂന്നാമത്തെ ബലാത്സം​ഗക്കൊലയാണിത്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു.

ക്ലാസിലേക്ക് രാവിലെ ട്യൂഷനായി സൈക്കിളിൽ പോയതാണ് പെൺകുട്ടി. തിരിച്ച് വരേണ്ട സമയം കഴിഞ്ഞിട്ടും കുട്ടിയെ കാണാത്തതിനെ തുടര്‍ന്നാണ് നടത്തിയ അന്വേഷിച്ചത്തിലാണ് ഗ്രാമത്തിന് പുറത്തുള്ള ക്ഷേത്രത്തിന് സമീപം കുട്ടിയുടെ സൈക്കിൾ കണ്ടെത്തിത്. തുടര്‍ന്ന് പരിസരത്ത് നടത്തിയ തിരച്ചിലിനൊടുവില്‍ മൃതദേഹം കുറ്റിക്കാട്ടിൽ നിന്ന് കണ്ടെത്തുകയായിരുന്നുവെന്ന് പെൺകുട്ടി ബന്ധുക്കള്‍ പറയുന്നു. കൂട്ടബലാത്സംഗമാണോ എന്ന് സംശയിക്കുന്നുവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.

Follow Us:
Download App:
  • android
  • ios