ഹോളി ആഘോഷ പരിപാടി നടക്കുന്നതിനിടെയാണ് പെണ്‍കുട്ടിയെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ വിജനമായ വയലില്‍ കുട്ടിയെ അവശനിലയില്‍ കണ്ടെത്തിയത്.

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ പന്ത്രണ്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കഴുത്തുഞെരിച്ചു കൊന്നു. ഹോളി ആഘോഷങ്ങള്‍ക്കിടെയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കിയത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. പ്രതിക്കായി തിരച്ചിൽ തുടരുന്നുവെന്ന് പൊലീസ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഹോളി ആഘോഷ പരിപാടി നടക്കുന്നതിനിടെയാണ് പെണ്‍കുട്ടിയെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ വിജനമായ വയലില്‍ കുട്ടിയെ അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കുട്ടിയെ സമീപത്തെ സാമൂഹികാരോഗ്യ കേന്ദ്രത്തിലും പിന്നീട് ജില്ലാ ആശുപത്രിയിലേക്കും ഒടുവിൽ കാൺപൂരിലെ ലാലാ ലാജ്പത് റായ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രിയോടെ പെൺകുട്ടി മരിച്ചു.

Also Read: നാട് കാണിക്കാനെന്ന പേരിൽ കേരളത്തിലെത്തിച്ചു: മലപ്പുറത്ത് അസമിൽ നിന്നെത്തിച്ച 12 വയസ്സുകാരിക്ക് പീഡനം

Also Read: കത്വയില്‍ മൂന്ന് വയസ്സുകാരി ബലാത്സംഗത്തിനിരയായി; പ്രതി പിടിയില്‍