തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിച്ച പ്രതിയെ ബോഡിമെട്ട് എക്സൈസ് ചെക്പോസ്റ്റ് ജീവനക്കാർ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു

ഇടുക്കി: മൂന്നാറിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ 12 വയസുള്ള മകളെ പീഡിപ്പിച്ച പ്രതി പിടിയിൽ. ഇതര സംസ്ഥാന തൊഴിലാളിയായ ജാർഖണ്ഡ് സ്വദേശി സെലാൻ ആണ് പിടിയിലായത്. തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിച്ച പ്രതിയെ ബോഡിമെട്ട് എക്സൈസ് ചെക്പോസ്റ്റ് ജീവനക്കാർ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. പൊലീസ് നേരത്തെ ലൂക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതാണ് പിടികൂടാൻ സഹായകരമായത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

മൂന്നാര്‍ ചിറ്റിവാര എസ്റ്റേറ്റിലാണ് പന്ത്രണ്ട് വയസുകാരി പീഡനത്തിനിരയായത്. വീട്ടിൽ ആളില്ലാതിരുന്ന നേരത്ത് കുട്ടിയെ കാട്ടിലേക്ക് കൂട്ടി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു . പെൺകുട്ടിക്ക് ശരീരവേദന അനുഭവപ്പെട്ടതോടെ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറംലോകം അറിഞ്ഞത്. ക്യത്യത്തിനുശേഷം ജാർഖണ്ഡ് സ്വദേശിയായ പ്രതി ഒളിവിൽ പോവുകയായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയെത്തുടർന്ന് മൂന്നാർ പൊലീസ് കേസെടുത്ത് പ്രതിക്കായി അന്വേഷണം ആരംഭിക്കുകയായിരുന്നു. പോക്സോയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ്‌. 

തൃശ്ശൂ‌ർ സുരേഷ് ഗോപി എടുക്കുമോ? ഇത്തവണ ശരിക്കും എടുത്തിരിക്കുമെന്ന് ബിജെപി, ത്രികോണപ്പോരിൽ വെല്ലുവിളികളേറെ

Asianet News Live | Malayalam News Live | Kerala School Kalolsavam 2024 | #Asianetnews