പത്തുവയസുകാരിയെ അയല്‍വാസിയായ പന്ത്രണ്ടുകാരന്‍ പീഡിപ്പിച്ചത് നാലുമാസം. ഒടുവില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ ആണ്‍കുട്ടിക്കെതിരെ പൊലീസ് കേസെടുത്തു.

മുംബൈ: പത്തുവയസുകാരിയെ അയല്‍വാസിയായ പന്ത്രണ്ടുകാരന്‍ പീഡിപ്പിച്ചത് നാലുമാസം. ഒടുവില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ ആണ്‍കുട്ടിക്കെതിരെ പൊലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ പല്‍ഗാര്‍ ജില്ലയിലാണ് സംഭവം. ദിവസങ്ങള്‍ക്ക് മുമ്പ് വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

തുടര്‍ന്നാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം മാതാപിതാക്കള്‍ അറിയുന്നത്. ഇതോടെ പീഡനത്തിനിരയായ വിവരം പെണ്‍കുട്ടി പുറത്തുപറയുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആണ്‍കുട്ടിക്കെതിരെ പരാതി നല്‍കി. മാതാപിതാക്കളുടെ പരാതിയില്‍ ആണ്‍കുട്ടിക്കെതിരെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തു.