അഹമ്മദാബാദ്: ഗുജറാത്തിലെ ജാംനഗറില്‍ 13 കാരി ബലാത്സംഗം ചെയ്യപ്പെട്ടതായി പൊലീസ്. പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്.  

ജാംനഗറിലെ ഒരു ആശുപത്രിയിലാണ് പെണ്‍കുട്ടി പ്രസവിച്ചത്. ഇതോടെ ലൈംഗിക പീഡനം പുറത്തറിയുകയും പൊലീസ് കേസെടുക്കുകയും ചെയ്തു. ആനന്ദ്പാര്‍ ഗ്രാമത്തിലെ കര്‍ഷക തൊഴിലാളിയാണ് പെണ്‍കുട്ടിയെ ഏഴ് മാസം മുമ്പ് പീഡിപ്പിച്ചതെന്നാണ് പ്രാഥമിക വിവരം. 

പ്രതിയെ കണ്ടെത്തിയ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തുകയാണ്. അതേസമയം രണ്ട് ദിവസം മുമ്പ് പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത 45കാരനായ പിതാവിനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. 2017 ജനുവരിയിലാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.