മുംബൈ: പുണെക്ക് സമീപത്തെ ആലന്ദി നഗരത്തില്‍ നാല് വയസ്സുകാരി ബലാത്സംഗത്തിനിരയായി. സംഭവത്തില്‍ അയല്‍വാസിയായ 14കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് മനസാക്ഷിയെ നടുക്കിയ സംഭവമുണ്ടായത്. രക്തസ്രാവത്തെ തുടര്‍ന്ന് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുഞ്ഞിനെ മൊബൈല്‍ ഫോണ്‍ കാണിച്ച് 14കാരന്‍ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. തുടര്‍ന്ന് പെണ്‍കുഞ്ഞിനെ ബലാത്സംഗം ചെയ്ത് വീട്ടില്‍ നിന്ന് ഓടിപ്പോയി. കരഞ്ഞ് സ്വന്തം വീട്ടിലെത്തിയ കുഞ്ഞില്‍ നിന്ന് രക്തം പൊടിയുന്നത് മാതാപിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടു. ആശുപത്രിയില്‍ കൊണ്ടും വഴിയാണ് കുഞ്ഞ് മാതാപിതാക്കളോട് സംഭവം വിവരിച്ചത്. വീട്ടില്‍ നിന്ന് ഓടിയ 14കാരന്‍ തൊട്ടടുത്ത കൃഷിയിടത്തിലാണ് ഓളിച്ചത്. വിശന്നപ്പോള്‍ ഭക്ഷണം തേടി പുറത്തിറങ്ങിയപ്പോഴാണ് 14കാരന്‍ പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. 

മഹാരാഷ്ട്രയിലെ തന്നെ നന്ദേഡില്‍ അശ്ലീല വീഡിയോ ദൃശ്യം കാണിച്ച് പ്രൈമറി സ്കൂള്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച അധ്യാപകനെ പൊലീസ് പിടികൂടി.