തിങ്കളാഴ്ച്ച  രാത്രി 12 മണിക്കാണ് പെണ്‍കുട്ടിയെ അനീഷ് തട്ടികൊണ്ട് പോയത്. ഇയാളുടെ വീട്ടില്‍ക്കൊണ്ടുപോയായിരുന്നു പീഡനം. പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ കാണാത്തതിനെ   തുടര്‍ന്ന് രക്ഷകര്‍ത്താക്കള്‍ വിതുര പോലീസില്‍ പരാതി നല്‍കി. 

തിരുവനന്തപുരം: വിതുരയില്‍ വാട്‌സാപ്പ് വഴി പരിചയപ്പെട്ട 14 കാരിയെ പീഡിപ്പിച്ച് കടന്നുകളഞ്ഞയാളെ പൊലീസ് പിടികൂടി. പാലോട് സ്വദേശി അനീഷാണ് പിടിയിലായത്. ദളിത് പെണ്‍കുട്ടിയെ ഇയാള്‍ ഭീഷണിപ്പെടുത്തി വീട്ടില്‍നിന്നും കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ശേഷം പൂട്ടിയിട്ട് കടന്നുകളയുകയായിരുന്നു.

തിങ്കളാഴ്ച്ച രാത്രി 12 മണിക്കാണ് പെണ്‍കുട്ടിയെ അനീഷ് തട്ടികൊണ്ട് പോയത്. ഇയാളുടെ വീട്ടില്‍ക്കൊണ്ടുപോയായിരുന്നു പീഡനം. പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ കാണാത്തതിനെ തുടര്‍ന്ന് രക്ഷകര്‍ത്താക്കള്‍ വിതുര പോലീസില്‍ പരാതി നല്‍കി. അന്വേഷണമായതോടെ വീട്ടിനുള്ളില്‍ പെണ്‍കുട്ടിയെ പൂട്ടിയിട്ട് ഇയാള്‍ കടന്നുകളഞ്ഞു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ പിടിച്ചത്. ഇയാളെ പിടികൂടിയ ശേഷമാണ് പെണ്‍കുട്ടി വീട്ടിലുണ്ടെന്ന് മനസിലാക്കി പിന്നീട് പൊലീസെത്തി മോചിപ്പിച്ചത്. വീട്ടില്‍ പൂട്ടിയിട്ട നിലയിലായിരുന്നു. ഇയാള്‍ വാട്‌സാപ്പ് വഴിയാണ് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. എസ് സി, എസ് ടി അട്രോസിറ്റീസ്, പോക്‌സോ നിയമപ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona