Asianet News MalayalamAsianet News Malayalam

ജീവിതം നരക തുല്യമാക്കി, 3 മാസം ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ 14കാരിയായ മകൾ വെടിവച്ചുകൊന്നു

ഉറങ്ങിക്കിടന്ന പിതാവിനെ പിതാവിന്റെ കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ചായിരുന്നു മകള്‍ വെടിവച്ച് വീഴ്ത്തിയത്. തയ്യല്‍ തൊഴിലാളിയാണ് കൊല്ലപ്പെട്ടിരിക്കുന്നത്.

14 year old daughter shoots and kill father for sexually assaulting for three months in pakistan etj
Author
First Published Sep 25, 2023, 1:15 PM IST

ലാഹോര്‍: പാകിസ്ഥാനിൽ മൂന്നുമാസം ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ 14കാരിയായ മകൾ വെടിവച്ചുകൊന്നു. പഞ്ചാബ് പ്രവിശ്യയായ ലാഹോർ ഗുജ്ജർപ്പുരയിലാണ് സംഭവം. സംഭവത്തില്‍ എല്ലാ വശങ്ങളും പരിശോധിച്ച ശേഷം കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് പൊലീസ് വിശദമാക്കി. പിതാവിനെ താൻ കൊന്നുവെന്നും കഴിഞ്ഞ മൂന്നുമാസം നരകതുല്യ ജീവിതമായിരുന്നുവെന്നുമാണ് കൊലപാതകത്തിന് ശേഷം പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

ഉറങ്ങിക്കിടന്ന പിതാവിനെ പിതാവിന്റെ കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ചായിരുന്നു മകള്‍ വെടിവച്ച് വീഴ്ത്തിയത്. തയ്യല്‍ തൊഴിലാളിയാണ് കൊല്ലപ്പെട്ടിരിക്കുന്നത്. വെടിയേറ്റു വീണ ഇയാള്‍ സംഭവ സ്ഥലത്ത് വച്ച് തെന്ന കൊല്ലപ്പെട്ടതായാണ് വിവരം. വെള്ളിയാഴ്ച പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത പിതാവിനെ വധശിക്ഷ വിധിച്ചതിന് പിന്നാലെയാണ് ഈ സംഭവം പുറത്ത് വരുന്നത്.

ഇയാളുടെ പ്രവര്‍ത്തിയുടെ ക്രൂരമായതിനാലാണ് എന്ന് വ്യക്തമാക്കിയായിരുന്നു അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് മിയാന്‍ ഷാഹിദ് വധ ശിക്ഷ വിധിച്ചത്. മക്കളുടെ സംരക്ഷന്‍ എന്നതാണ് സ്വാഭാവികമായി പിതാവിന്റെ സ്ഥാനം. മറ്റാരെങ്കിലും ഉപദ്രവിച്ചാല്‍ രക്ഷതേടി മകള്‍ എത്തുന്ന ആള്‍ ആണ് പിതാവ്. എന്നാല്‍ രക്ഷകനാവേണ്ടതിന് പകരം പിതാവ് തന്നെ വേട്ടയാടുന്ന സ്ഥിതിയാണ് പെണ്‍കുട്ടിക്ക് നേരിട്ടത്.

അതിനാല്‍ തന്നെ മകളുടെ ആത്മാവിനെ അടക്കമാണ് പിതാവ് നശിപ്പിച്ചത് എന്ന് വ്യക്തമാക്കിയായിരുന്നു കോടതി വധശിക്ഷ വിധിച്ചത്. 2019 മാര്‍ച്ച് 30നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios