ദില്ലി: ദില്ലിയിലെ പോഷ് ഏരിയയില്‍ 14കാരിയെ 17കാരനും മൂന്ന് സുഹൃത്തുക്കളും ബലാത്സംഗം ചെയ്തതായി പരാതി. ഗാര്‍ഹിക തൊഴിലാളിയായി ജോലി ചെയ്യുന്ന 14കാരിയാണ് ബലാത്സംഗത്തിനിരയായത്. സൗത്ത് ദില്ലിയിലെ കൈലാഷ് നഗര്‍ ഒന്നിലാണ് സംഭവം. എന്‍ഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. നാല് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. 

ജോലി ചെയ്യുന്ന വീട്ടില്‍ വെച്ചാണ് 14കാരി 17കാരനുമായി പരിചയപ്പെടുന്നത്. പരിചയപ്പെട്ടതിന് ശേഷം വീട്ടിലെ ജോലി ഉപേക്ഷിക്കാനും മറ്റൊരു വീട്ടില്‍ ജോലി തരപ്പെടുത്താമെന്നും വാഗ്ദാനം നല്‍കി. പിന്നീട് പുതിയ ജോലി സ്ഥലം കാണാനാണെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ വിളിച്ചു വരുത്തുകയായിരുന്നു. യഥാക്രമം 18, 20, 30 വയസ്സുള്ള സുഹൃത്തുക്കളുടെ സഹായത്തോടെ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. ശനിയാഴ്ചയായിരുന്നു സംഭവം. ഞായറാഴ്ച പൊലീസിന് പരാതി  ലഭിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.