ഇവരുടെയെല്ലാം മൃതദേഹം മുറ്റത്ത് കുഴിയെടുത്ത് അടക്കം ചെയ്യുകയും ചെയ്തു. തുടർന്ന് കുട്ടി രക്ഷപ്പെട്ടു. എന്നാൽ പൊലീസ് അന്വേഷണത്തിൽ ഹലാഹലിയിൽനിന്ന് പിടിയിലായി.

അ​ഗർത്തല (ത്രിപുര): അമ്മയെയും സഹോദരിയെയുമടക്കം കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തി 15കാരൻ. സംഭവത്തിൽ കൗമാരക്കാരനെ ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച അർധരാത്രി ത്രിപുരയിലെ ദലായി ജില്ലയിലെ കമൽപൂരിലെ ശിവ്ബാരിയിലാണ് സംഭവം. 32കാരിയായ അമ്മ, 10വയസ്സുകാരിയായ സഹോദരി, 70 കാരനായ മുത്തച്ഛൻ, അമ്മായി എന്നിവരെയാണ് 15കാരൻ കൊലപ്പെടുത്തിയത്. ഇവരുടെയെല്ലാം മൃതദേഹം മുറ്റത്ത് കുഴിയെടുത്ത് അടക്കം ചെയ്യുകയും ചെയ്തു. തുടർന്ന് കുട്ടി രക്ഷപ്പെട്ടു. എന്നാൽ പൊലീസ് അന്വേഷണത്തിൽ ഹലാഹലിയിൽനിന്ന് പിടിയിലായി. കൊലപാതകത്തിന് പിന്നിലുള്ള കാരണം കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഉറങ്ങിക്കിടക്കുമ്പോൾ കോടാലി ഉപയോ​ഗിച്ച് വെട്ടിയായിരുന്നു കൊലപാതകം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred