ഗുരുഗ്രാം: പതിനഞ്ച് വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയെ 16 വയസ്സുകാരന്‍ കിടക്കയില്‍ കെട്ടിയിട്ട് പീഡിപ്പിച്ചു. ഗുരുഗ്രാമിലെ സെക്ടര്‍ 51 ലാണ് സംഭവം നടന്നത്. നവംബര്‍ 14നാണ് പെണ്‍കുട്ടിയെ പതിനാറുകാരന്‍ പീഡിപ്പിച്ചത്. 

പെണ്‍കുട്ടിയുടെ അമ്മ വനിതാ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണ്. പെണ്‍കുട്ടിയുടെ അമ്മ അവളെ ഇടയ്ക്ക് ഭര്‍ത്താവിന്‍റെ സഹോദരിയുടെ വീട്ടിലേക്ക് സഹായത്തിനായി അയക്കാറുണ്ട്. അവര്‍ അസുഖബാധിതയായി കിടക്കുന്നതിനാല്‍ സഹായത്തിനായി അയച്ചതായിരുന്നു പെണ്‍കുട്ടിയെ. 

പെണ്‍കുട്ടിയെയും ആണ്‍കുട്ടിയെയും വീട്ടിലാക്കി ഇവര്‍ ആശുപത്രിയില്‍ പോയ സമയത്താണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ കൈകാലുകള്‍ കട്ടിലില്‍ കെട്ടിയിട്ടാണ് ബലാത്സംഗം ചെയ്തത്. ആണ്‍കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തുവെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.