തമിഴ്‌നാട് പൊലീസിന്റെ രണ്ട് പ്രത്യേക സംഘങ്ങളാണ് അന്വേഷണം നടത്തുന്നതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

കോയമ്പത്തൂര്‍: തമിഴ്‌നാട് വെള്ളക്കോവിലില്‍ രഥോത്സവ ഘോഷയാത്രയില്‍ പങ്കെടുക്കാനെത്തിയ പതിനേഴുകാരിയെ ഏഴു പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. മാര്‍ച്ച് ഒന്‍പതാം തീയതി വീരകുമാരസ്വാമി ക്ഷേത്രത്തിലെ രഥോത്സവത്തില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടിയെയാണ് ഒരു സംഘമാളുകള്‍ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പച്ചത്. സംഭവത്തില്‍ ഏഴുപേരെയും പിടികൂടിയെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് തമിഴ്‌നാട് പൊലീസിന്റെ രണ്ട് പ്രത്യേക സംഘങ്ങളാണ് അന്വേഷണം നടത്തുന്നതെന്നും ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

കേരള ബാങ്കിലെ പണയ സ്വർണ മോഷണം; മുൻ ഏരിയ മാനേജർ അറസ്റ്റിൽ; തട്ടിയെടുത്തത് 336 ​ഗ്രാം സ്വർണം