ഹൈദരാബാദ്: പിറന്നാള്‍ ദിനത്തില്‍ അമ്പലത്തില്‍ പോയ 19 കാരിയെ കൂട്ട ബലാത്സംഘം ചെയ്ത് കൊലപ്പെടുത്തി. ബുധനാഴ്ച രാവിലെ പിറന്നാളായതിനാല്‍ അമ്പലത്തിലേക്ക് പോയ പെണ്‍കുട്ടിയെ ഏറെ നേരമായിട്ടും കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയിലാണ് ക്രൂര കൊലപാതകം പുറത്തായത്.

കുട്ടിയെ കാണാതായതോടെ രക്ഷിതാക്കള്‍ മകളുടെ മൊബൈല്‍ ഫോണിലേക്ക് നിരന്തരം ബന്ധപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ ഫോണ്‍ ഓഫ് ആണെന്ന മറുപടിയാണ് ലഭിച്ചത്. തുടര്‍ന്ന് പൊലീസില്‍ പരാതി  നല്‍കുകായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഹണ്ടര്‍ റോഡിന് സമീപത്ത് നിന്നും പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

അമ്പലത്തിന് സമീപത്ത് നിന്നും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയയ ശേഷം കൂട്ട ബലാത്സംഘം ചെയ്ത് കൊലപ്പെടുത്തിയതാകാമന്നാണ് പൊലീസിന്‍റെ പ്രഥമിക നിഗമനം. സംഭവത്തില്‍ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തി പരിശോധിക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം.