കര്‍ണാല്‍: ശുചിമുറിയില്‍ നിന്ന് പുറത്തേക്കിറങ്ങിയ 19കാരിയെ രണ്ടംഗ സംഘം കത്തിമുനയില്‍ നിര്‍ത്തി കൂട്ടബലാത്സംഗം ചെയ്തു. ഹരിയാനയിലെ കര്‍ണാലില്‍ രാത്രി 11 മണിക്കാണ് സംഭവം ഉണ്ടായത്. ഭര്‍ത്താവിനോടൊപ്പം പാനിപത്തില്‍ നിന്ന് തിരിച്ചു വരികയായിരുന്നു യുവതി. 

ഇതിനിടെ ദമ്പതികളുടെ ബന്ധു വിളിച്ച് ടോള്‍ പ്ലാസയുടെ അടുത്ത് വരണമെന്നും ഇവര്‍ക്ക് എന്തോ കൊടുക്കാന്‍ കൊണ്ടുവന്നിട്ടുണ്ടെന്നും പറഞ്ഞു. ഇതനുസരിച്ച് ബസില്‍ നിന്നിറങ്ങി ടോള്‍ പ്ലാസയുടെ അടുത്ത് ദമ്പതികള്‍ കാത്തു നിന്നു. ഈ സമയം ശുചിമുറിയില്‍ പോയപ്പോഴാണ് യുവതിയെ രണ്ടുപേര്‍ ചേര്‍ന്ന് കത്തിമുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തിയത്. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് യുവതിയെ അണ്ടര്‍പാസിലേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. 

Read More: ഏഴുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി; ഗ്ലാസില്‍ മദ്യമൊഴിക്കാത്തതിന് വടി കൊണ്ട് അടിച്ചു

സംഭവത്തില്‍ പ്രതികളെ പൊലീസ് പിടികൂടി. ടോള്‍ പ്ലാസയ്ക്ക് സമീപം കട നടത്തുകയാണ് ഒരാള്‍. ടോള്‍ പ്ലാസ ചെക്കിങ് പോയിന്‍റിലെ സെക്യൂരിറ്റി ജീവനക്കാരനാണ് മറ്റൊരാള്‍.