ഇന്നലെ പുലര്‍ച്ചെയാണ് എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്തെ ഫ്ലാറ്റിൽ നിന്നും ഒരു സംഘം ആളുകൾ യുവാവിനെ തട്ടിക്കൊണ്ട് പോയത്.
കൊച്ചി: കൊച്ചിയിൽ ആളുമാറി യുവാവിനെ തട്ടിക്കൊണ്ട് പോയ ഗുണ്ടാ സംഘത്തിലെ രണ്ട് പേര്‍ പിടിയിൽ. ആലപ്പുഴ സ്വദേശിയായ അജ്മൽ, സഞ്ജയ് എന്നിവരെയാണ് കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ പുലര്‍ച്ചെയാണ് എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്തെ ഫ്ലാറ്റിൽ നിന്നും ഒരു സംഘം ആളുകൾ യുവാവിനെ തട്ടിക്കൊണ്ട് പോയത്. സുഹൃത്തിന്റെ ഫ്ലാറ്റിൽ എത്തിയ യുവാവിനെ ആളുമാറിയാണ് ഗുണ്ടാ സംഘം പിടിച്ച് കൊണ്ടുപോയത്. ദീർഘ നേരത്തെ തെരച്ചിലിനൊടുവിൽ വൈകുന്നേരത്തോടെ ഇടപ്പള്ളിയിലെ ഒരു ഹോട്ടൽ മുറിയിൽ നിന്നും യുവാവിനെ പൊലീസ് കണ്ടെത്തി. പൊലീസിനെ കണ്ടയുടൻ സംഘങ്ങൾ ഇറങ്ങിയോടി. പിന്നീടാണ് രണ്ട് പ്രതികളെ പിടികൂടിയത്.
വീട്ടിൽ അതിക്രമിച്ച് കടക്കൽ, തട്ടിക്കൊണ്ട് പോകൽ, വധശ്രമം എന്നീ വകുപ്പുകൾ ചുമത്തി ഇവര്‍ക്കെതിരെ കേസെടുത്തു. പിടിയിലായ അജ്മലും സഞ്ജയും നിരവധി കേസുകളിൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാന്റ് ചെയ്തു. സംഭവത്തിൽ നാല് പേർ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
