കൊച്ചി: പുതുവത്സരാഘോഷത്തിന് ലഹരി മരുന്നുമായെത്തിയ രണ്ട് പേർ കൊച്ചിയിൽ പിടിയിൽ. ബംഗലൂരു സ്വദേശികളായ അഭയ് രാജ്, നൗഫൽ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് ലഹരി മരുന്നുകളായ എംഡിഎംഎയും ലഹരി ഗുളികകളും പിടിച്ചു. ബംഗലൂരുവിൽ നിന്നെത്തിയ ഡിജെകളാണ് ഇവര്‍ എന്നാണ് വിവരം.