പൊലീസ് പെൺകുട്ടിയെയും യുവാവിനെയും കണ്ടെത്തി. യുവാവിനെ അറസ്റ്റ് ചെയ്യുകയും പെൺകുട്ടിയെ വീട്ടിലെത്തിക്കുകയും ചെയ്തു

മുംബൈ: പത്താം ക്ലാസ് പരീക്ഷയെഴുതാൻ പോയ വിദ്യാർത്ഥിനിയെ (Student)നിയമവിരുദ്ധമായി വിവാഹം (Marriage) കഴിച്ച 21കാരനെ അറസ്റ്റ് ചെയ്ത് പൊലീസ് (Police). തന്റെ 15 വയസ്സുള്ള കാമുകി ഷിർദിയെ തട്ടിക്കൊണ്ടുപോയി നിയമവിരുദ്ധമായി വിവാഹം കഴിച്ചതിനാണ് കാലാചൗക്കി പൊലീസ് ഇയാള അറസ്റ്റ് ചെയ്തത്. രാത്രി എട്ടുമണിയായിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് രക്ഷിതാക്കൾ പരാതി നൽകി. പൊലീസ് അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. 

Add Asianetnews as a Preferred SourcegooglePreferred

പിറ്റേന്ന് പൊലീസ് പെൺകുട്ടിയെയും യുവാവിനെയും കണ്ടെത്തി. യുവാവിനെ അറസ്റ്റ് ചെയ്യുകയും പെൺകുട്ടിയെ വീട്ടിലെത്തിക്കുകയും ചെയ്തു. ഷിർഡിയിൽ വച്ചു താനും യുവാവും വിവാഹിതരായെന്ന് പെൺകുട്ടി വീട്ടുകാരോട് വെളിപ്പെടുത്തി. നിയമവിരുദ്ധമായി വിവാഹം നടത്താൻ വേണ്ടി കൂട്ടുനിന്നവരെ പൊലീസ് അന്വേഷിക്കുകയാണ്. 

ഡിസംബറിൽ നേരത്തെ, 15 വയസ്സുള്ള പെൺകുട്ടിയെ വിവാഹം കഴിക്കുകയും പിന്നീട് ഒന്നിലധികം തവണ ബലാത്സംഗം ചെയ്യുകയും ചെയ്തതിന് 27 കാരനായ യുവാവിനെ അഗ്രിപാഡ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ട് അനുഭിവിക്കുന്നതിനാൽ പെൺകുട്ടിയെ അമ്മ പ്രതിയുമായി വിവാഹം കഴിപ്പിക്കുകയായിരുന്നു. 

'പൊലീസ് പ്രകോപിപ്പിക്കരുത്'; പ്രതിഷേധങ്ങളെ സംയമനത്തോടെ നേരിടണമെന്ന് ഡിജിപി

തിരുവനന്തപുരം: സിൽവർലൈൻ (Silver Line) സമരത്തിനെതിരായ പൊലീസ് നടപടിയില്‍ പ്രതികരണവുമായി ഡിജിപി അനില്‍കാന്ത്. പൊലീസിന്‍റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടാകരുതെന്നും സംയമനത്തോടെ പ്രതിഷേധങ്ങളെ നേരിടണമെന്നും ഡിജിപി പറഞ്ഞു. ജില്ലാ പൊലീസ് മേധാവിമാർക്ക് ഡിജിപി ഇതുസംബന്ധിച്ച് നിർദ്ദേശം നല്‍കി. സമരക്കാർക്കെതിരെ പൊലീസ് നടത്തിയ ബലപ്രയോഗം വിവാദമായ സാഹചര്യത്തിലാണ് നിർദ്ദേശം. അതേസമയം മടപ്പള്ളിയിലെ കെ റെയിൽ സമരത്തിനിടെ പ്രതിഷേധവുമായത്തിയ കണ്ടാലറിയാവുന്ന 150 പേർക്കെതിരെ പൊലീസ് കേസെടുത്തു. സമരമുഖത്ത് കുട്ടിയുമായെത്തിയ ജിജി ഫിലിപ്പ് ഉൾപ്പെടെയുള്ളവർക്കെതിരെ ആണ് കേസെടുത്തത്. പൊലീസിനെതിരെ മണ്ണെണ്ണയൊഴിച്ചതിനും വനിതാ പൊലീസിനെ ആക്രമിച്ചതിനുമാണ് കേസ്.

അതേസമയം സിൽവർലൈൻ പദ്ധതിക്ക് എതിരെ പ്രതിഷേധിക്കുന്നവരോടുള്ള പൊലീസ് അതിക്രമം പാര്‍ലമെന്‍റില്‍ ഉന്നയിക്കുകയാണ് കോണ്‍ഗ്രസ്. പൊലീസ് അതിക്രമത്തിന് എതിരെ കെ മുരളീധരന്‍ എംപി ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ജനങ്ങൾക്കെതിരായ പൊലീസ് അതിക്രമം പാർലമെന്‍റ് ചർച്ച ചെയ്യണമെന്നും സംഭവം ക്രമസമാധാന തകര്‍ച്ചയിലേക്ക് നീങ്ങുന്നുവെന്നും കെ മുരളീധരന്‍ വ്യക്തമാക്കി. ഇന്ത്യന്‍ റെയില്‍വേയുടെയും കേരള സര്‍ക്കാരിന്‍റെയും സംയുക്ത സംരഭം എന്ന നിലയ്ക്കാണ് സില്‍വര്‍ലൈനെ പറയുന്നതെന്നും അതുകൊണ്ടുതന്നെ ഉത്തരവാദിത്തത്തില്‍ നിന്നും കേന്ദസര്‍ക്കാരിന് ഒഴിഞ്ഞുമാറാനാവില്ലെന്നും നോട്ടീസില്‍ പറയുന്നു.